ലോകകപ്പിലെ നിർണ്ണായക മത്സരത്തിന് ഇന്ന് ദോഹയിലെ ലുസൈൽ സ്‌റ്റേഡിയം സാക്ഷിയാകും. നിര്‍ണായക പോരാട്ടത്തില്‍ മെക്‌സിക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്ഇന്നത്തെ പോരാട്ടത്തില്‍ സമനില നേടിയാല്‍ പോലും അര്‍ജന്റീനയുടെ ക്വാട്ടര്‍ പ്രതീക്ഷകള്‍ വിദൂരത്താകും.
ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാട്ടർ സാധ്യതകൾക്ക് വഴിതുറക്കുകയായുള്ളു.
ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്‌സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.