പാലക്കാട് കല്ലേപ്പുളളിയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിൽ പാൽ ലിറ്ററിന് 8 രൂപ 57 പൈസ വർദ്ദിപ്പിക്കാൻ തീരുമായി. ശുപാർശ നാളെ സർക്കാരിന് സമർപ്പിക്കും.ഈ മാസം 21നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകുന്ന ശുപാർശയിൽ പറയുന്നത്. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു . ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. സർക്കാർ കൂടിയാലോചനക്ക് ശേഷമാകും അന്തിമ തീരുമാനം.