തെലങ്കാനയിൽ സൂര്യപേട്ടയിൽ ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു, 20 പേർക്ക് പരിക്കേറ്റു. മുനഗല ദേശീയ പാതയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം. 30 പേരുമായി സഞ്ചരിച്ചിരുന്ന ട്രാക്ടർ വഴിമാറി സഞ്ചരിച്ച് ഹൈദരാബാദ്-വിജയവാഡ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയൂം വിജയവാഡ ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ലോറി ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. അർധരാത്രിയോടെയാണ് അപകടമുണ്ടായതെന്നും ട്രാക്ടറിൽ 30 പേർ സഞ്ചരിച്ചിരുന്നതായും മുനഗല സർക്കിൾ ഇൻസ്പെക്ടർ ആഞ്ജനേയുലു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മുനഗലയുടെ പ്രാന്തപ്രദേശത്തുള്ള അയ്യപ്പക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്