ഷാർജ: പ്രകാശൻ തണ്ണീർമുക്കത്തിന്റെ ആത്മകഥയായ ഉള്ളുറവയിലെ ആത്മരേഖകൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തോകത്സവനഗരിയിൽ പ്രകാശനം ചെയ്തു. ഷാർജ ബുക്ക് ഫെസ്റ്റിവൽ സി.ഇ. ഒ മോഹൻ കുമാർ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഗീതാ മോഹന് നൽകി പുസ്തകപ്രകാശനം നിർവ്വഹിച്ചു. അഡ്വ. നജുമുദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ വെള്ളിയോടൻ പുസ്തകപരിചയം നടത്തി. മീഡിയാവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ എം.സി.എ.നാസർ, മാധ്യമപ്രവർത്തകൻ കെ.പി.കെ വേങ്ങര, പി.ശിവപ്രസാദ്, രഘുനന്ദനൻ, ഷിബു തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു. രചയിതാവ് പ്രകാശൻ തണ്ണീർമുക്കം മറുമൊഴി നൽകുകയും ചെയ്തു.