ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേള എല്ലാ അർത്ഥത്തിലും സമ്പന്നമാവുകയാണ്. നിരവധി പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ഇക്കുറി പ്രകാശനം ചെയ്തു. “നിന്നിലേക്കുള്ള ദൂരം” എന്ന തന്റെ ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്ത സന്തോഷത്തിൽ ആണ് സീന ഷുക്കൂർ. തുടക്കക്കാരി എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷകരമായ അനുഭവമാണ് ഇതെന്നും മറ്റു മഹാരഥന്മാരുടെ പുസ്തകങ്ങളുടെ കൂടെ ആദ്യമായി എഴുതിയ പുസ്തകം കാണുമ്പോൾ ഏറെ സന്തോഷമെന്നും എഴുത്തിന്റെ വഴിയിൽ കൂടുതൽ ദൂരം ഇനിയും സഞ്ചരിക്കാൻ ഉണ്ട് എന്നുള്ളതും ഈ മേളയിൽ നിന്ന് കിട്ടുന്ന പ്രചോദനം ആണെന്ന് സീന ഉൾപ്പെടെയുള്ള പുതിയ എഴുത്തുകാർ പറയുന്നു.