ഷാര്‍ജ: 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാള സിനിമാ താരം ജയസൂര്യ നാളെ രാത്രി 8 മണിക്ക് ബാള്‍റൂമില്‍ സിനിമാ പ്രേമികളുമായി സംവദിക്കും. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാള സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായി മാറിയ ജയസൂര്യ തന്റെ സിനിമാ ജീവിതകാലത്തെക്കുറിച്ച് സംസാരിക്കും. രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവ്, വിതരണം, പിന്നണി ഗായകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജയസൂര്യയുടെ വിജയക്കുതിപ്പ് വളരെ വേഗത്തിലായിരുന്നു. ഇതിനകം നൂറിലധികം സിനിമകളില്‍ അഭിനയിച്ച ജയസൂര്യ ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. വെള്ളം എന്ന സിനിമയുടെ തിരക്കഥാ പുസ്തകം നാളെ നടക്കുന്ന പരിപാടിയില്‍ ചര്‍ച്ചയാവും. കേളേജ് പഠനത്തിന് ശേഷം മിമിക്രി വേദിയിലൂടെയാണ് ജയസൂര്യ സിനിമാ മേഖലയില്‍ എത്തിപ്പെടുന്നത്. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ അതിഥിയായെത്തുന്ന ഏക മലയാള സിനിമാതാരമാണ് ജയസൂര്യ.