ഷാർജ: എക്സ്പോ സെന്ററിൽ നടക്കുന്ന 41–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പങ്കെടുക്കും. ഈ മാസം 11ന് വൈകിട്ട് 6 മുതൽ 7.30 വരെ ബാൾ റൂമിലാണ് താരം ഷാരൂഖ് ഖാൻ
പങ്കടുക്കുന്ന പരിപാടി നടക്കുക. ഷാർജ ബുക് അതോറിറ്റി ആണ് താരത്തിന്‍റെ വരവ് അറിയിച്ചത്. തന്‍റെ സിനിമാ ജീവിതവും അനുഭവങ്ങളും ആരാധകരുമായി താരം പങ്കുവെക്കും