പല കാരണങ്ങളാല്‍ ഓര്‍മ്മക്കുറവുകള്‍ ഉണ്ടാകാറുണ്ട്. പ്രായമാവുമ്പോൾ ഉണ്ടാവുന്ന ഓർമ്മക്കുറവിന് പുറമെ ചെറുപ്രായത്തിൽ തന്നെ ഓർമ്മ കുറയുന്നു എന്ന് പുതുതലമുറ വ്യാകുലപ്പെടുന്നുണ്ട്. ഗുരുതരമായ മറവി പ്രശ്‌നമുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. മറിച്ച് മികച്ച ഭക്ഷണരീതികളിലൂടെ നമുക്ക് ഒരു പരിധി വരെ ഓർമ്മശക്തി മെച്ചപ്പെടുത്താൻ സാധിക്കും.
ശരിയായ ഭക്ഷണക്രമം ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ബ്രൊക്കോളി, ഫാറ്റി ഫിഷ്, മഞ്ഞൾ, മത്തങ്ങ വിത്തുകൾ, ബദാം, വാൽനട്ട്, കശുവണ്ടി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം നിത്യവും ഉൾപ്പെടുത്തുക. കൂടാതെ, ജങ്ക് ഫുഡ്, വളരെ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
ഓര്‍മ്മ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ആഹാരങ്ങളിൽ ഒന്നാണ് നട്‌സുകൾ. പോഷകസമൃദ്ധമായ വാള്‍നട്ടും, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ഇ, സിങ്ക്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ ബദാമും ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങൾ ആണ്.
ഓര്‍മശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് സിട്രിക് പഴങ്ങള്‍. സ്‌ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകമാണ്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രിക് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌കത്തെ ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.