റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന്‌ ഒരു വർഷം

ആഗോള തലത്തിൽ തന്നെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളെ വലിയ രീതിയിൽ ബാധിച്ച റഷ്യൻ യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവാതെ റഷ്യയും കീഴടങ്ങില്ലെന്ന് യുക്രെയിനും പറയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് അപ്പുറം അവശേഷിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ കണ്ണുനീരും ദുരിതങ്ങളും മാത്രമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് പുറമേ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കാര്യവും പരിതാപകരമാണ്. ഒരു വർഷത്തോളം നീണ്ട യുദ്ധത്തിൽ ഇതുവരെയായി മരിക്കുകയും പരിക്കേറ്റുകയും ചെയ്തവരായി 2 ലക്ഷത്തിൽ പരം സൈനികർ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കണക്കുകൾ മുന്നോട്ട് പോയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൂചനനൽകാതെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിൻ ഒരുവശത്തും യുക്രൈന്റെ മണ്ണിൽ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകൾക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയും ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പറയുന്നത്

നിരപരാധികളായ ജനങ്ങളിൽ കൊല്ലപ്പെട്ടവർ ആകട്ടെ എണ്ണായിരത്തിന് പുറത്തുവരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് റഷ്യയും യൂക്രൈനും തമ്മിലുള്ള യുദ്ധം.

റഷ്യ പോലൊരു രാജ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ യുക്രൈനെ സഹായിച്ചത് അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും യുക്രെയിന് എത്തിച്ചു നൽകിയ ആയുധങ്ങൾ കൊണ്ടാണ്. ഈ ഒരു വർഷത്തിനിടയിൽ വൻ ആയുധശേഖരങ്ങളാണ് ഈ രണ്ടു രാജ്യങ്ങൾ യുക്രൈയിനിനായി നൽകിയത്. ഇതിനുപുറമേ ഏറ്റവും അത്യാധുനിക 31 എംബ്രാംസ് യുദ്ധ ടാങ്കുകൾ കൂടി അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകോടി അമേരിക്കൻ ഡോളറോളം വിലവരുന്ന ടാങ്കാണിത്. ഇതിന്റെ ഉപയോഗ രീതിയിലും യുക്രൈൻ സൈന്യത്തിന് പരിശീലനം നൽകുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. റഷ്യയുമായി യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നാമ മാത്രമായ ചില ആയുധങ്ങൾ മാത്രമാണ് യുക്രൈനിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ അത്യാധുനിക രീതിയിലുള്ള പല രാജ്യങ്ങളിൽ നിന്നായി ലഭിച്ച വൻ ആയുധശേഖരമാണ് യുക്രൈനിന്റെ നിന്റെ കൈവശമുള്ളത്. സ്ട്രൈക്കർ കവചിത വാഹനങ്ങളും, മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ 46 ലോക രാജ്യങ്ങളാണ് യുക്രൈന് സഹായമായി എത്തിച്ചു നൽകിയിട്ടുള്ളത്. അമേരിക്കയും ഓസ്ട്രേലിയയും കാനഡയും നൽകിയ ദീർഘദൂര റോക്കറ്റുകളും, റോക്കറ്റ് ലോഞ്ചറുകളും ഇവയിൽ പ്രധാനപ്പെട്ടതാണ്.

റഷ്യ യുക്രൈനിന്മേൽ യുദ്ധം തുടങ്ങുമ്പോൾ ആ ചെറിയ രാജ്യത്തെ എത്രയും പെട്ടെന്ന് കീഴടക്കി തിരികെ പോകാം എന്നുള്ള കണക്കുകൂട്ടലായിരുന്നു റഷ്യയ്ക്ക്. എന്നാൽ ലോകരാജ്യങ്ങളിൽ നിന്നും കണക്കില്ലാത്ത സഹായവും അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ യുക്രൈനിലേക്ക് എത്താൻ തുടങ്ങിയതോടെ റഷ്യയുടെ കണക്കുകൂട്ടലുകളും തെറ്റാൻ തുടങ്ങി. യുക്രൈനിലെ ചില പ്രദേശങ്ങൾ യുദ്ധാരംഭത്തിൽ റഷ്യയ്ക്ക് പിടിച്ചടക്കാൻ കഴിഞ്ഞെങ്കിലും യുക്രൈൻ തന്റെ ചെറുത്തുനിൽപ്പ് ശക്തമായി തന്നെ തുടർന്നു. ഇരു വിഭാഗവും തമ്മിലുള്ള യുദ്ധം രൂക്ഷമായി മാറിയതോടെ പല യൂറോ പ്യൻ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയിലും ആശങ്കപ്പെടാൻ തുടങ്ങി. അവർ യുക്രൈന് സഹായം അഭ്യർത്ഥിച്ചു. ഇതോടെ പ്രധാനമായും അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ശക്തമായ പിന്തുണയുമായി എത്തി. അമേരിക്കയുടെ സൈനികോപദേശവും ആയുധബലവും കൊണ്ട് നഷ്ടപ്പെട്ട ചില പ്രവിശ്യകൾ അടക്കം യുക്രൈൻ തിരിച്ചുപിടിച്ചു. കണക്കില്ലാത്ത രീതിയിൽ ആയുധ ശേഖരങ്ങൾ നൽകി അമേരിക്ക ഇന്നും യുക്രൈനെ സഹായിക്കുന്നുണ്ട്. എന്നാൽ യുക്രൈന്റെ ആവശ്യമായ അത്യാധുനിക യുദ്ധവിമാനം മാത്രം നൽകാൻ അമേരിക്ക തയ്യാറായിട്ടില്ല. യുദ്ധം മറ്റൊരു തലത്തിൽ പോകാതിരിക്കാൻ ആണ് അമേരിക്കയുടെ ഈ മുൻകരുതൽ.

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇതുവരെയും പ്രത്യേകമായി ഒരുപക്ഷത്ത് നിൽക്കുന്നില്ല. നിലവിൽ റഷ്യയുമായുള്ള ബന്ധം നിലനിർത്തി തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത് എന്നാൽ ഒരുപക്ഷം മാത്രം നിൽക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കും സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. റഷ്യയും യുക്രൈനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരിക്കുന്നത് ലോകരാജ്യങ്ങളെ മുഴുവനായും സമ്മർദ്ദത്തിൽ ആക്കുന്നുണ്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇതുവരെ യാതൊരു തരത്തിലുള്ള നയതന്ത്ര നീക്കങ്ങളും നടക്കുന്നില്ല എന്നാണ് മറ്റൊരു വസ്തുത.

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും: എംടി രമേശ്

എറണാകുളം: 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു...

“ഇന്ത്യ മുന്നോട്ട് കുതിക്കുന്നു; കേരളം ഇപ്പോഴും 11 വർഷം പിന്നിൽ”: അമിത് ഷാ

മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ...

ആധാർ കാർഡ് വോട്ടവകാശ രേഖയായി പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ്‌ വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി....

നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കും, കെ എ പോള്‍ സുപ്രിം കോടതിയില്‍

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ...

17-മത് ഐ ഡി എസ് എഫ് എഫ് കെ 22 മുതൽ 27 വരെ, 52 രാജ്യങ്ങളിൽ നിന്നുള്ള 331 സിനിമകൾ പ്രദർശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന...

പാർലമെന്റ് മതിൽ ചാടിക്കടന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ

പാർലമെൻ്റ് മതിൽ ചാടിക്കടന്നയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളിയാഴ്ച രാവിലെ ഒരാൾ ഒരു ഗോവണി ഉപയോഗിച്ച് പാർലമെൻ്റ് മതിൽ ചാടിക്കടന്നതിനെ തുടർന്ന് വൻ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. രാവിലെ 6:30 ഓടെയാണ്...

തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യകരണത്തിന് ശേഷം വിടണം, പൊതുസ്ഥലത്ത് ഭക്ഷണം നൽകരുത്: ഉത്തരവ് പരിഷ്കരിച്ച് സുപ്രീം കോടതി

ഡൽഹി-എൻസിആറിലെ തെരുവ് നായ്ക്കളെ സംബന്ധിച്ച ഓഗസ്റ്റ് 8 ലെ വിവാദപരമായ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഷ്കരിച്ചു, വാക്സിനേഷനും വിരമരുന്നിനും ശേഷം അതേ പ്രദേശത്തേക്ക് വിടാൻ നിർദ്ദേശിച്ചു - മൃഗസ്നേഹികൾ ആഹ്ലാദത്തോടെ ഈ...

റെയിൽവേ യാത്രക്കാരുടെ അധിക ലഗേജുകൾക്ക് പിഴ ഈടാക്കില്ല: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ട്രെയിൻ യാത്രക്കാരുടെ ലെഗേജിന് നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിമാന യാത്രക്കാരെപ്പോലെ റെയിൽവേയിൽ അധിക ലഗേജിന് കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ടെന്ന വാർത്ത നിഷേധിച്ചു. പതിറ്റാണ്ടുകളായി ഒരു യാത്രക്കാരന്...