ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്‍റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം രൂക്ഷമയത്തായി റിപോർട്ടുകൾ. ജനവാസ മേഖലകളിലും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിനും നേരെയുണ്ടായ ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു.
യുക്രൈനിലെ സപോര്‍ഷിയ മേഖലയിലാണ് പട്ടാപ്പകല്‍ റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായത്. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈല്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് സെലന്‍സ്കി പുറത്ത് വിട്ടത്. സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യന്‍ മിസൈലുകളെത്തുന്നെന്നാണ് സെലന്‍സ്കി വിശദമാക്കുന്നത്.
സന്ദർശനം റഷ്യ – ചൈന ബന്ധത്തിന്‍റെ ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷി ജിന്‍ പിങിന്‍റെ മോസ്കോ സന്ദര്‍ശനം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചൈനീസ് പ്രസിഡന്‍റിന്റെ റഷ്യാ സന്ദര്‍ശനം.