ചൈനയിൽ അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കോവിഡിൽ പ്രശസ്തർ അടക്കം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് റിപ്പോർട്ടുകൾ. ഡിസംബർ 21നും 26 നും രാജ്യത്തെ പ്രമുഖ ശാസ്ത്ര, എൻജിനീയറിങ്ങ് അക്കാദമികളിൽ നിന്നുള്ള 16 ശാസ്ത്രജ്ഞർ മരിച്ചതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചൈന ഈ വാർത്തകൾ നിഷേധിക്കുകയാണ്. രാജ്യത്തിന്റെ കണക്കുകൾ പ്രകാരം ഡിസംബറിൽ 22 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ചൈനയുടെ വിശദീകരണം . കോവിഡ് കണക്കുകൾ ചേന കൃത്യമായ പുറത്ത് വിടുന്നില്ല എന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് ചൈനയിൽ നിന്നും ഈ വാർത്തകൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസമാണ് ഒപ്പേറ ഗായികയായ ചു ലാൻ ലൻ അന്തരിച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. തിയേറ്റർ ആർട്ടിസ്റ്റായിരുന്ന ചു ലാൻ ലൻ സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു. 1991ൽ പുറത്തിറങ്ങിയ റൈസ് ദ റെഡ് ലാന്റേൺ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ 84കാരൻ നി ഷെൻ അടുത്തിടെ മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. മുൻ മധ്യപ്രവർത്തകനും നാൻജിംഗ് സർവകലാശാലയിലെ പ്രൊഫസറുമായിരുന്ന ഹു ഹ്യൂമിംഗ് അടുത്തിടെയാണ് മരിച്ചത്. ബെയ്ജിങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെസ്പിറേറ്ററി ഡിസീസസ് ഡയറക്ടർ ഇതുവരെയുള്ള പ്രായമായവരുടെ മരണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്ന കേസുകൾ മാത്രമേ കോവിഡ് മരണമായി കണക്കാക്കുകയുള്ളൂ എന്ന രീതിയിലേക്ക് കോവിഡ് മരണത്തിന്റെ മാനദണ്ഡം കഴിഞ്ഞ ദിവസം മുതൽ ചൈ ന മാറ്റിയിരുന്നു. യുകെ സയൻസ് ഡാറ്റ കമ്പനിയായ എയർഫിനിറ്റി ചൈനയിൽ പ്രതിദിനം രണ്ടുദിവസത്തിലധികം കോവിഡ് കേസുകളും പതിനാലായിരത്തി എഴുന്നൂറ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു മാസം മുൻപ് കോവിഡ് നിയന്ത്രണങ്ങൾ ചൈന പിൻവലിച്ചത് തുടർന്ന് ആശുപത്രികൾ ശ്മശാനങ്ങളും നിറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലവിൽ നിരവധി രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്