പാക്കിസ്ഥാനിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 63 ആയി. 150ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. ടിടിപി ഭീകരാനയ ഖാലിദ് ഖൊറാസനി കഴിഞ്ഞ വർഷം വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് സ്ഫോടനമെന്നാണ് വിവരം. മസ്ജിദിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് പെഷവാറിലെ സുരക്ഷിത മേഖലയായ മുസ്ലീം പള്ളിയിൽ ആളുകൾ സ്‌ഫോടനമുണ്ടാകുന്നത്. പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരിച്ചവരിൽ ഭൂരിഭാഗവും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായാണ് റിപോർട്ടുകൾ. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമാണ് പെഷവാർ പോലീസ് ആസ്ഥാനം. തീവ്രവാദ വിരുദ്ധവകുപ്പിന്റെ ഓഫീസും ഇവിടെയുണ്ട്. ഇതുകൂടാതെ, ഫ്രോണ്ടിയർ റിസർവ് പോലീസിന്റെയും ടെലികോം ഡിപ്പാർട്ട്മെന്റിന്റെ എലൈറ്റ് ഫോഴ്സിന്റെയും ഓഫീസും ഈ പള്ളിക്ക് സമീപമാണ്. 4 ലെയർ സുരക്ഷ തകർത്താണ് അക്രമി അകത്തു കടന്നത്.