സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: പെറുവിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി, 17പേർ കൊല്ലപ്പെട്ടു

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന തെക്കൻ പെറുവിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ സൈനിക മുന്നേറ്റത്തിൽ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഡിസംബറിൽ ആരംഭിച്ച പ്രതിഷേധത്തിൽ ഇതുവരെ 34 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. പെറുവില്‍ പ്രസിഡന്റായിരുന്ന പെഡ്രോ കാസറ്റിലോയെ പുറത്താക്കുകയും അറസറ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ ആദ്യം പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് പ്രതിഷേധം പുനരാരംഭിച്ചത്. മുൻ പ്രസിഡന്റ് പേഡ്രോ കാസ്റ്റിലോയുടെ മോചനത്തിന് പുറമെ പുതിയ പ്രസിഡന്റ് ആയ ദിനാ ബൊലുവാർത്തെയുടെ രാജി,ഭരണഘടനയിൽ മാറ്റം വരുത്തുക, പുതിയ തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളെ മുൻനിർത്തിയാണ് പ്രതിഷേധക്കാർ സമരം തുടരുന്നത്. അതേസമയം റോഡുകളും മറ്റു ഗതാഗത മാർഗ്ഗങ്ങളും തടസ്സപ്പെടുത്തിയുള്ള ജനങ്ങളുടെ പ്രതിഷേധം രാജ്യത്തെ അവശ്യവസ്തുക്കളുടെ പോലും വില ഉയരുന്നതിന് കാരണമായതായാണ് റിപ്പോർട്ട്‌.

വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ; സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാക്കൾ

പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ്...

പുനർജനി പദ്ധതി; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 2018 ലെ പ്രളയ ബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ വി.ഡി സതീശൻ...

ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ്; നിർദ്ദേശം ഭരണഘടനാ ചേംബറിൻ്റേത്

വെനിസ്വേലയുടെ സുപ്രീം കോടതി ഞായറാഴ്ച വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കാൻ നിർദ്ദേശിച്ചു. തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്ക രാജ്യ തലസ്ഥാനം ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ഒരു ദിവസത്തിന്...

ടി20 ലോകകപ്പ്; ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

2026-ലെ ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ...

വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണങ്ങളിൽ ഇന്ത്യ ഞായറാഴ്ച "അഗാധമായ ആശങ്ക" അറിയിച്ച് പത്രക്കുറിപ്പ് ഇറക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പിന്തുണ സർക്കാർ...

നിക്കോളാസ് മഡുറോ ന്യൂയോർക്ക് ജയിലിൽ; വെനിസ്വേല ഭരിക്കുമെന്ന് ട്രംപ്

കാരക്കാസിൽ യുഎസ് സൈന്യം പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഞായറാഴ്ച ന്യൂയോർക്കിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ദക്ഷിണ അമേരിക്കൻ നേതാവിനെ പിടികൂടാനും രാജ്യത്തിന്റെയും അതിന്റെ വിശാലമായ എണ്ണ ശേഖരത്തിന്റെയും നിയന്ത്രണം സ്ഥാപിക്കാനും...

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. സുപ്രിംകോടതിയുടെ വിധിപ്രകാരം ആണ് 2026 ജനുവരി ഒന്നിന് അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഈ...

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

ദുബായ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായില്‍ നടക്കും. ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ആഗോള സംഗമത്തിന്...