ശാസ്ത്രലോകത്ത് കൌതുകമാകുകയാണ് ഈ ചിത്രം.
നാസയുടെ സൺ ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടതാണ് ഈ ‘ചിരിക്കുന്ന സൂര്യന്‍റെ’ ചിത്രം. അതേസമയം ചിരിക്കുന്നതായി കാണാമെങ്കിലും അതിന് പിന്നിലും കാരണമുണ്ടെന്നും നാസ പറയുന്നു. യഥാര്‍ത്ഥത്തില്‍ നാം കാണുന്നത് ‘പുഞ്ചിരി’ അല്ല. സൗരവാതത്തിന്റെ അതിവേഗ സ്ഫോടനങ്ങൾ ബഹിരാകാശത്തേക്ക് ഒഴുകുന്ന കൊറോണൽ ദ്വാരങ്ങളാണ് (ഇരുണ്ട പാടുകൾ) സൂര്യന്‍ ചിരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നത്. സൂര്യൻ പ്രകടിപ്പിക്കുന്ന സൗരവാതത്തിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ഈ രണ്ട് കൊറോണൽ ദ്വാരങ്ങൾ മിന്നുന്ന കണ്ണുകൾ പോലെ കാണപ്പെടുന്നു, മൂന്നാമത്തെ വലിയ ദ്വാരം പുഞ്ചിരിയ്ക്ക് സമാനവുമാണ്. ആകെക്കൂടി, സൂര്യന്‍ ചിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടാന്‍ കാരണമിതാണെന്നും നാസ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കി