36 വർഷത്തെ അർജന്റീന ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി കിരീടം നേടിയശേഷം കഴിഞ്ഞ ദിവസം ലിയോണല്‍ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സഹതാരങ്ങൾക്ക് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ സമ്മാനവുമായി മെസി എത്തുന്നത്.
ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസി. ഇതിനായി 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഇവ ശനിയാഴ്ച പാരിസില്‍ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ട ഉയര്‍ത്തുമ്പോള്‍ മെസിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. മെസിക്ക് പിന്നില്‍ താരങ്ങളെല്ലാം ഉറച്ചുനിന്നപ്പോള്‍ ലോകകപ്പും സ്വന്തമാക്കാന്‍ ടീമിനായി. കരിയറിലെ ആദ്യ ലോകകപ്പാണ് മെസി ഉയര്‍ത്തിയത്.