ഇസ്രയേൽ സൈന്യം ലെബനനിൽ വ്യോമാക്രമണം നടത്തി. ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് പുലർച്ചെ ഇന്ന് പുലർച്ചെ ഗാസയിലും ലെബനനിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ജറുസലേമിലെ അൽ-അഖ്സ മസ്‌ജിദിൽ ബുധനാഴ്‌ച നടന്ന ഏറ്റുമുട്ടലിനുശേഷം റോക്കറ്റ് വിക്ഷേപണത്തെത്തുടർന്ന് ഗാസയെ ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ന് വ്യോമാക്രമണം ഉണ്ടായത്. പ്രാർത്ഥനയ്ക്കിടെ ഇസ്രയേൽ പോലീസ് മസ്‌ജിദ് വളപ്പിലേക്ക് ഇരച്ചുകയറുകയും വിശ്വാസികളെ ആക്രമിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അൽ അഖ്‌സ പള്ളിയിൽ പോലീസ് നടത്തിയ റെയ്‌ഡിനെ തുടർന്നുണ്ടായ സംഘർഷത്തിന് ഇതുവരെ അയവുണ്ടായിട്ടില്ല.