കഞ്ചാവ് കടത്താൻ സഹായം നൽകി, സിംഗപ്പൂരിൽ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

സിംഗപ്പൂരിൽ കഞ്ചാവ് കടത്താന്‍ സഹായം നൽകിയ കുറ്റത്തിന് പിടിയിലായ ഇന്ത്യന്‍ വംശജൻ്റെ വധശിക്ഷ നടപ്പാക്കി. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ തങ്കരാജു സുപ്പയ്യ (46) യുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം നൽകിയെന്നാണ് തങ്കരാജുവിനെതിരെയുള്ള കുറ്റം. മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂർ നിയമം അനുശാസിക്കുന്നത്. എന്നാൽ വധശിക്ഷയ്ക്ക് എതിരെ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. താലിബാനിസത്തിൻ്റെ ആവര്‍ത്തനമാണ് സിംഗപ്പൂരില്‍ അരങ്ങേറുന്നതെന്നും വിമര്‍ശനം ഉയർന്നിട്ടുണ്ട്.

2014 മാര്‍ച്ചിലാണ് തങ്കരാജു അറസ്റ്റിലായത്. കഞ്ചാവ് കച്ചവടത്തിൻ്റെ ഏകോപനം തങ്കരാജുവിനായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തങ്കരാജുവിൻ്റെ മൊെബെല്‍ ഫോണ്‍ നമ്പര്‍ മുഖേനെയാണ് കള്ളക്കടത്തുകാര്‍ കഞ്ചാവ് കടത്താനുള്ള നീക്കം നടത്തിയതെന്നും കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് കാണുന്നത്. തങ്കരാജ് നൽകിയ അവസാന അപ്പീലിൽ വാദം കേട്ട കോടതി, കഞ്ചാവ് കടത്ത് ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്തം തങ്കരാജുവിനാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചിരുന്നു. തുടർന്നാണ് ശിക്ഷയിലേക്ക് നീങ്ങിയത്.

അതേസമയം ചോദ്യം ചെയ്യുമ്പോള്‍ തങ്കരാജുവിന് തമിഴ് തര്‍ജമ സൗകര്യം ഒരുക്കിയില്ലെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്കരാജുവിൻ്റെ കുടുംബവും വധശിക്ഷയെ എതിര്‍ക്കുന്നവരും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. തങ്കരാജുവിൻ്റെ ഇംഗ്ലീഷ് പരിജ്ഞാനം ദുര്‍ബലമാണെന്നും പോലീസ് ചോദ്യം ചെയ്തപ്പോള്‍ എന്താണ് ചോദിച്ചതെന്നു മനസിലാക്കാനുള്ള അവബോധം അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നുമാണ് വാദം. ശിക്ഷ നടപ്പാക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി തങ്കരാജുവിൻ്റെ കുടുംബം സിംഗപ്പുര്‍ പ്രസിഡൻ്റിനു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫുട്‌ബോൾ താരം ഐ.എം വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. അതേസമയം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കരിയറിലുടനീളം...

കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല, ഗുണ്ട അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ...

യു എ ഇയിൽ വ്യോമാക്രമണ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ...

ആക്രമണവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പോലീസ്

മേഖലയിൽ നിലനിൽക്കുന്ന നിലവിലെ ആക്രമണ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റാണ്...

പ്രതിഷേധം ശക്തം, മുൻമന്ത്രി ജി. സുധാകരന്റെ വീടിന് പോലീസ് കാവൽ

മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാർ

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയതെന്നും ഒരു പായ ഇട്ടാണ് എൻഎസ്എസ്...

ഖാർഗ് ദ്വീപിന് നേരെ ശക്തമായ ബോംബാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ

പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ...

ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണ്, ഇന്ധനക്കപ്പലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം: ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24...