ഇറാനിലെ ചബഹാര്‍ തുറമുഖ നടത്തിപ്പ് ഇന്ത്യയ്ക്ക്

ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്‌‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. അടുത്ത 10 വർഷത്തേക്കുള്ള തുറമുഖത്തിന്റെ നടത്തിപ്പിനായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വെച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഈ കരാർ ഇരുരാജ്യങ്ങൾക്കും പരസ്പരം ബന്ധപ്പെടുന്നതിനും വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നതിലും പ്രധാന പങ്കുവഹിക്കും. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഈ തുറമുഖം വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ. കൂടാതെ അയൽ രാജ്യമായ പാക്കിസ്ഥാനെ മറികടന്ന് മധ്യേഷ്യയിലെ സാധ്യതകൾ നേരിട്ട് പ്രയോജനപ്പെടുത്താൻ ഈ കരാർ ഇന്ത്യക്ക് സഹായകമാകും.

ഇന്ത്യ പോർട്സ് ഗ്ലോബല്‍ ലിമിറ്റഡും (ഐപിജിഎല്‍) ഇറാന്‍റെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും (പിഎംഒ) തമ്മില്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്‍റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഇക്കാര്യം കേന്ദ്ര തുറമുഖ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഊർജ്ജ സമ്പന്നമായ ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് അനുയോജ്യമായ വ്യാപാര, നിക്ഷേപ അവസരങ്ങൾക്കും കരാർ വഴിയൊരുക്കും. കരാറിൽ ഒപ്പിട്ടതോടെ ചബഹാറിൽ ഇന്ത്യയുടെ ദീർഘകാല ഇടപെടലിന് അടിത്തറയിട്ടതായും സോനോവാൾ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് ഇറാൻ റോഡ്, നഗര വികസന മന്ത്രി മെഹർദാദ് ബസർപാഷുമായും സോനോവാൾ കൂടിക്കാഴ്ച നടത്തി.

തുറമുഖം ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുമെന്നും വിലയിരുത്തുന്നു. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് ഉള്‍പ്പെടുന്ന 7,200 കിലോമീറ്റർ ദൂരപരിധിയിലുള്ള ബഹുവിധ ഗതാഗത പദ്ധതിയായ ഐഎൻഎസ്‌ടിസിയിലും ഈ തുറമുഖം നിർണായകമായി നിലനിൽക്കും. 2003-ൽ ഇറാൻ പ്രസിഡൻ്റ് മുഹമ്മദ് ഖതാമിയുടെ ഇന്ത്യാ സന്ദർശന വേളയിൽ തുറമുഖത്തിൻ്റെ വികസനം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു.

2015 മെയ് മാസത്തിൽ ഇന്ത്യ ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അതിനുശേഷം, 2016 മെയ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിൽ ആണ് ഈ കരാർ ഉടമ്പടിവെച്ചത്. അതേസമയം ചബഹാർ ഒരു സമുദ്ര തുറമുഖമാണ്. ഇതിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിലൂടെ പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും അതിനപ്പുറത്തേക്കും മധ്യേഷ്യയിലേക്കും നേരിട്ട് പ്രവേശനം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2024-25 വർഷത്തേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചബഹാർ തുറമുഖത്തിന് 100 കോടി രൂപ അനുവദിച്ചിരുന്നു.

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട...

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാന്‍ ശ്രമം ഇന്നും തുടരുന്നു. കടുവയുടെ കാല്പാടുകള്‍ കണ്ടെത്തിയെങ്കിലും കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വനംവകുപ്പ് സംഘം ആദ്യദിനം കൂട് സ്ഥാപിച്ച് മടങ്ങി. കടുവ പതിവായി...

കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി, ഇടവേളയ്ക്ക് ശേഷം അട്ടാരി – വാഗ അതിർത്തി തുറന്നു

ദില്ലി: പഹൽഗാം ഭീകരവാദ ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗ അതിർത്തി 22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉണക്കപ്പഴങ്ങളുമായി എത്തിയ എട്ട് ട്രക്കുകളാണ് ആദ്യമായി അതിർത്തി കടന്ന്...

തിഹാർ ജയിലിൽ അധികം സംസാരിക്കാതെ തഹാവൂർ റാണ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ തിഹാർ ജയിലിലെ ഹൈ റിസ്ക് തടവുകാരുള്ള ഒരു വാർഡിലാണ് പാർപ്പിച്ചിരിക്കുന്നത്. റാണയുടെ അടുത്ത സെല്ലുകളിൽ ആറ് ഹൈ റിസ്ക് തടവുകാരുണ്ട്, അതിൽ ഗുണ്ടാസംഘ...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത, തിങ്കളാഴ്ചയോടെ മഴ ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മേയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...

വായു ഗുണനിലവാരം വളരെ മോശം, ഡൽഹി-എൻസിആറിൽ ഗ്രേഡ്-1 മലിനീകരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഡൽഹി ദേശീയ തലസ്ഥാന മേഖലയിൽ (എൻ‌സി‌ആർ) ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ - സ്റ്റേജ് I (ഗ്രാപ്-ഐ) ഉടനടി പ്രാബല്യത്തിൽ വരുത്താൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച...

സ്വർണവിലയിൽ മാറ്റമില്ല, പവന് 69,760 രൂപ

സ്വർണവിലയിൽ ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇടിഞ്ഞ വില തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വിപണി. എന്നാൽ ഇന്നത്തെ വിലയിൽ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 110 രൂപ കുറഞ്ഞ് 8610 രൂപയിൽ നിന്ന് 8720 രൂപയും...

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, വിദേശ പര്യടനത്തിൽ ശശി തരൂർ ഉൾപ്പെടെ ഏഴ് എംപിമാർ

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെക്കുറിച്ചും ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും പ്രധാന വിദേശ സർക്കാരുകളെ അറിയിക്കാൻ ചുമതലപ്പെടുത്തിയ എംപിമാരുടെ സർവകക്ഷി സംഘത്തെ നയിക്കുന്ന ഏഴ് പാർലമെന്റ് അംഗങ്ങളിൽ ഒരാളായി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ തിരഞ്ഞെടുത്തു. ഏപ്രിൽ...