ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു, കിം കർദാഷിയാന് 12.6 ലക്ഷം ഡോളർ (10 കോടിയിലേറെ രൂപ) പിഴ

നടിയും റിയാലിറ്റി ഷോ താരവും സംരംഭകയുമായ കിം കർദാഷിയാന് ക്രിപ്റ്റോ കറൻസിയുടെ പ്രചാരണത്തിനായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് 12.6 ലക്ഷം ഡോളർ (10 കോടിയിലേറെ രൂപ) പിഴയിട്ടു. ഇൻസ്റ്റഗ്രാം പോസ്റ്റിന് ഇവർ രണ്ടര ലക്ഷം ഡോളർ പ്രതിഫലം പറ്റിയെന്ന് വെളിപ്പെടുത്താതിരുന്നതിനാണ് അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ (എസ്.ഇ.സി) വൻതുക പിഴ ചുമത്തിയത്. ക്രിപ്റ്റോ കറൻസി കമ്പനിയായ എഥീറിയം മാക്സിന്റെ എമാക്സ് ടോക്കൺ പ്രമോട്ട് ചെയ്തായിരുന്നു പോസ്റ്റ്. ഇതിന്റെ വെബ്സൈറ്റിലേക്ക് ലിങ്കും നൽകിയിരുന്നു. നിക്ഷേപകരെ ആകർഷിക്കാനുള്ള മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരുന്നെന്നും എസ്.ഇ.സി കണ്ടെത്തി. ക്രിപ്റ്റോ ഇനത്തിലെ നിക്ഷേപ ഉൽപന്നങ്ങൾ പ്രചരിപ്പിച്ചാൽ അതിന്റെ സ്വഭാവം, ഉറവിടം, പ്രതിഫലം എന്നിവ വെളിപ്പെടുത്തിയിരിക്കണമെന്നാണ് യു.എസിലെ നിയമം.

കർദാഷിയാന് ഇൻസ്റ്റഗ്രാമിൽ 330 ദശലക്ഷം ഫോളോവേഴ്സുണ്ട്. വസ്ത്ര–ഫാഷൻ–കോസ്മെറ്റിക് രംഗത്തൊക്കെ വൻ സംരംഭകരിൽ ഒരാളാണ് കിം കർദാഷിയാൻ. മൂന്ന് വർഷത്തേക്ക് ക്രിപ്റ്റോ കറൻസി പ്രചാരണത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

2020ൽ നടൻ സ്റ്റീവൻ സെഗാൽ സമാന കേസിൽ മൂന്ന് ലക്ഷം ഡോളർ പിഴയടക്കേണ്ടി വന്നിരുന്നു. ഡിജിറ്റൽ കറൻസിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് പ്രശസ്ത ബോക്‌സർ ഫ്ലോയ്ഡ് മെയ്‌വെതർ ജൂനിയറിനും സംഗീതജ്ഞൻ ഡി.ജെ ഖാലിദിനുമെതിരെ 2018ൽ പിഴയിട്ടിരുന്നു

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...