റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായി റിപ്പോർട്ട്. മോസ്കോയിലേക്ക് വന്ന നിരവധി ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേഖലയുടെ ഗവർണർ ആന്ദ്രേ വോറോബിയോവ് ടെലിഗ്രാമിൽ പറഞ്ഞു. ആക്രമണത്തിൽ ഏതാനും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും എന്നാൽ ആർക്കും ഗുരുതര പരിക്കില്ലെന്നുമാണ് റിപ്പോർട്ട്. മോസ്കോക്ക് സമീപത്തും പ്രാന്തപ്രദേശങ്ങളിലുമായി പത്തോളം ഡ്രോണുകൾ വെടിവെച്ചിട്ടു എന്നാൽ ആരാണ് ഡ്രോണുകൾ അയച്ചതെന്ന് വ്യക്തമായിട്ടില്ല.
അതേസമയം ദിവസവും മാരകമായ മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും ഉപയോഗിച്ച് റഷ്യ ഉക്രെയ്നെ അടിച്ചമർത്തുന്നത് തുടരുകയാണ്. ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ ഇന്ന് രാവിലെ 24 മണിക്കൂറിനുള്ളിലുള്ള മൂന്നാമത്തെ വ്യോമാക്രമണം നടത്തി