ബ്രസീൽ കലാപവുമായി ബന്ധപ്പെട്ട് ബ്രസീല് സൈനികതലവൻ ഹൂലിയോ സീസർ ഡി അരൂഡയെ പുറത്താക്കി. പ്രസിഡന്റ് ലുല ഡാ സിൽവയുടെയാണ് നടപടി. ജനറൽ ടോമസ് മിഗ്വൽ റിബെയ്റോയാണ് പകരം ചുമതല ഏൽക്കുന്നത്. ബ്രസീലിലെ സൗത്ത് ഈസ്റ്റ് മിലിട്ടറി കമാൻഡ് തലവനാണ് ഇദ്ദേഹം. കലാപം നടന്നതുമായി ബന്ധപ്പെട്ട് സൈന്യത്തിലുള്ളവർക്ക് പങ്കുണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കും എന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പുറത്താക്കിയവരിൽ സൈനികരും ഉൾപ്പെട്ടിട്ടുണ്ട്.
ബ്രസീലിന്റെ മുൻ പ്രസിഡണ്ട് ബോൾസനാരോ ആണ് കലാപത്തിന് പിന്നിലെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. ബോൾസനാരോയുടെ അനുയായികളാണ് കലാപം സൃഷ്ടിച്ചത്. എന്നാൽ കലാപത്തിൽ തനിക്ക് പങ്കില്ല എന്നാണ് ബോൾസനാരോയുടെ വിശദീകരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ബോയ്സനാരോയുടെ ആരോപണങ്ങളാണ് കലാപത്തിന് കാരണമായതെന്നാണ് നിരീക്ഷണം. സംഭവത്തിൽ ബോൾസനാരോയുടെ പങ്ക് അന്വേഷിക്കുന്നത് സുപ്രീംകോടതിയാണ്. നിലവിൽ ബോൾസനാരോ ഫ്ലോറിഡയിൽ ആണുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
ജനുവരി 8 നാണ് പാർലമെന്റും രാജകൊട്ടാരവും ഉൾപ്പെടെ കലാപകാരികൾ ആക്രമിച്ചത്. കലാപകാരികളെ സൈന്യം എത്തിയാണ് അടിച്ചമർത്തിയത്. ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും സുപ്രീംകോടതി, സെനറ്റ് ഉൾപ്പെടെയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 2000 ത്തോളം പോലീസ്കാരെ അറസ്റ്റ് ചെയ്തിരുന്നു.