ബോക്സ്ബെർഗ്: ജോഹന്നാസ്ബാർഗിന് കിഴക്ക് ദക്ഷിണാഫ്രിക്കൻ നഗരമായ ബോക്സ്‌ബർഗിൽ എൽപിജി ഇന്ധനവുമായി പോയ ടാങ്കർലോറി പൊട്ടിത്തെറിച്ച് പത്തുപേർ മരിച്ചു. 40 ഓളം പേർക്ക് പരിക്കേറ്റു. ടാംബോമെമ്മോറിയൽ ഹോസ്പിറ്റലിനു സമീപം ഇന്നലെ രാവിലെയോടെയാണ് സംഭവം.
60,000 ലിറ്റർ എൽപിജി നിറച്ച ടാങ്കർലോറി ഹോസ്പിറ്റലിൽ നിന്ന് 100 മീറ്റർ മാറിയുള്ള പാലത്തിനടിയിൽ കുടുങ്ങുകയും തീ പിടിക്കുകയുമായിരുന്നു. തീ അണയ്ക്കാൻ അഗ്നിശമനസേന എത്തിയെങ്കിലും തീ കെടുത്താൻ സാധിച്ചില്ല. പിന്നാലെ ടാങ്കർ ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തൊൻപത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപോർട്ടുകൾ