പുണ്യമാസമായ റമദാൻ മാസവ്രതാരംഭത്തിന് മുന്നോടിയായി 735 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് ഉത്തരവിട്ടു. താരതമ്യേന ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ജയില്‍ മോചിതരാക്കുന്നത്. റമദാന് മാസം കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവിടാനും നല്ല നടപ്പിന് അവസരമൊരുക്കാനും കുടുംബങ്ങള്‍ക്കൊപ്പം വ്രതം അനുഷ്ഠിക്കാൻ സാഹചര്യമൊരുക്കുന്നതിനുമാണ് തടവുകാരെ മോചിപ്പിക്കുന്നത്.
വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് അടക്കും. കഴിഞ്ഞ വർഷം, രാജ്യത്തിൻ്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പിനുള്ള വ്യവസ്ഥകൾ പാലിച്ച് 1,018 തടവുകാരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നു.