ശബരിമല സ്ത്രീ പ്രവേശനം: പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പൊതുയോഗമല്ല ബിജെവൈഎം പ്രതിനിധികളുമായി നടത്തിയ സ്വകാര്യ യോഗത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊതുസമൂഹത്തെ അസ്വസ്ഥമാക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുകൂലമായി വിധി പറഞ്ഞത്.

ശ്രീധരൻ പിള്ളയുടെ പരാമർശങ്ങൾ സുപ്രീം കോടതി വിധിയെ വിമർശിക്കുന്നതാണെങ്കിലും അവ കോടതിയലക്ഷ്യത്തിനു പകരം ന്യായമായ വിമർശനമാണ് ഉണ്ടാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ 2018ൽ ഭാരതീയ ജനതാ യുവമോർച്ച യോഗത്തിനിടെയാണ് പിഎസ് ശ്രീധരൻ പിള്ള കേസിനാസ്പദമായ പരാമർശം നടത്തിയത്. കോഴിക്കോട് കസബ പൊലീസാണ് കേസ് ഫയൽ ചെയ്തത്.

സ്ത്രീപ്രവേശനം ഒരു യുദ്ധമായി മാറരുതെന്നും സമാധാനപരമായ ചർച്ചയായി തുടരണമെന്നും അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്ക് കീഴിൽ വിവരിച്ചിരിക്കുന്നതുപോലെ, അടച്ചിച്ച സ്ഥലങ്ങളിൽ അത്തരം പരാമർശങ്ങൾ നടത്തുമ്പോൾ, പൊതുജനങ്ങളിൽ ഭയമോ അല്ലെങ്കിൽ ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണയോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

ഗോവ ഗവർണർ എന്ന നിലയിലുള്ള ശ്രീധരൻ പിള്ളയുടെ സ്ഥാനവും കോടതി ഉദ്ധരിച്ചു. പിന്നാലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം ക്രിമിനൽ നടപടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. രാഷ്ട്രപതിയെയും ഗവർണർമാരെയും അവരുടെ ഭരണകാലത്ത് നിയമനടപടികളിൽ നിന്ന് സംരക്ഷിക്കുന്നതാണ് ഈ വകുപ്പ്. ന്യായമാണെങ്കിൽ ജുഡീഷ്യൽ തീരുമാനങ്ങളെ വിമർശിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി വിധിയിൽ ആവർത്തിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുൻ സുപ്രീം കോടതി വിധി ആവർത്തിച്ചായിരുന്നു ഈ വിധി.

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന തുടങ്ങിയത് ആറുമാസം മുൻപ്, ഇടനിലക്കാര്‍ക്ക് കൈമാറിയത് 16,000 രൂപ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ വിദ്യാർഥികളുടെ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. ആറുമാസം മുമ്പാണ്...

കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 4000 കിലോ കഞ്ചാവ്, ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേർ

കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി...

ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ചികിത്സ...

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം...

ദൗത്യസംഘത്തിന് നേരെ കുതിച്ചു ചാടി, മയക്കുവെടിയേറ്റ കടുവ ചത്തു

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. രണ്ടുതവണ മയക്കുവെടിവച്ചെങ്കിലും കടുവ മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ വനംഉദ്യോഗസ്ഥര്‍ക്ക് നേരെ ചാ‌ടിയടുത്തിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിര്‍ത്തു. കടുവയുടെ ജഡം...

പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ടു. ബലൂചിസ്ഥാനിലെ നോഷ്കിയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നടത്തിയ മാരകമായ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ....

വണ്ടിപ്പെരിയാറിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു. ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും...

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

ദുബായ് : യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് ഇരുപത് ദശലക്ഷം ദിർഹം...