ശബരിമല സ്ത്രീ പ്രവേശനം: പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. പൊതുയോഗമല്ല ബിജെവൈഎം പ്രതിനിധികളുമായി നടത്തിയ സ്വകാര്യ യോഗത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊതുസമൂഹത്തെ അസ്വസ്ഥമാക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുകൂലമായി വിധി പറഞ്ഞത്.

ശ്രീധരൻ പിള്ളയുടെ പരാമർശങ്ങൾ സുപ്രീം കോടതി വിധിയെ വിമർശിക്കുന്നതാണെങ്കിലും അവ കോടതിയലക്ഷ്യത്തിനു പകരം ന്യായമായ വിമർശനമാണ് ഉണ്ടാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ 2018ൽ ഭാരതീയ ജനതാ യുവമോർച്ച യോഗത്തിനിടെയാണ് പിഎസ് ശ്രീധരൻ പിള്ള കേസിനാസ്പദമായ പരാമർശം നടത്തിയത്. കോഴിക്കോട് കസബ പൊലീസാണ് കേസ് ഫയൽ ചെയ്തത്.

സ്ത്രീപ്രവേശനം ഒരു യുദ്ധമായി മാറരുതെന്നും സമാധാനപരമായ ചർച്ചയായി തുടരണമെന്നും അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്ക് കീഴിൽ വിവരിച്ചിരിക്കുന്നതുപോലെ, അടച്ചിച്ച സ്ഥലങ്ങളിൽ അത്തരം പരാമർശങ്ങൾ നടത്തുമ്പോൾ, പൊതുജനങ്ങളിൽ ഭയമോ അല്ലെങ്കിൽ ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണയോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

ഗോവ ഗവർണർ എന്ന നിലയിലുള്ള ശ്രീധരൻ പിള്ളയുടെ സ്ഥാനവും കോടതി ഉദ്ധരിച്ചു. പിന്നാലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം ക്രിമിനൽ നടപടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. രാഷ്ട്രപതിയെയും ഗവർണർമാരെയും അവരുടെ ഭരണകാലത്ത് നിയമനടപടികളിൽ നിന്ന് സംരക്ഷിക്കുന്നതാണ് ഈ വകുപ്പ്. ന്യായമാണെങ്കിൽ ജുഡീഷ്യൽ തീരുമാനങ്ങളെ വിമർശിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി വിധിയിൽ ആവർത്തിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുൻ സുപ്രീം കോടതി വിധി ആവർത്തിച്ചായിരുന്നു ഈ വിധി.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...