സംസ്ഥാനത്തെ സ്വർണ്ണവിലയിൽ രണ്ട് ദിവസത്തിനിടെ പവന് കുറഞ്ഞത് 5200 രൂപ. ഇന്നലെ നാലായിരത്തോളം രൂപയുടെ കുറവുണ്ടായ വിപണിയിലാണ് ഇന്നും ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് 1,520 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയാണ് . 1,11,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,600 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിൽ നിന്ന് 4,600 ഡോളറിലേക്ക് കൂപ്പുകുത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ ആഭന്തര വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവിലെ നേതൃമാറ്റവും പലിശ നിരക്കുകളിൽ വന്നേക്കാവുന്ന മാറ്റങ്ങളുമാണ് നിക്ഷേപകരെ സ്വർണ്ണത്തിൽ നിന്ന് താൽക്കാലികമായി പിന്തിരിപ്പിച്ചത്.

