പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. പകൽ ശീവേലിക്കിടെ തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ‘കൊല്ലങ്കോട് ഗോവിന്ദൻകുട്ടി’ എന്ന ആനവിരണ്ടോടുകയായിരുന്നു. ആനയുടെ പാപ്പാൻ രാമൻ ആണ് മരിച്ചത്. സമീപത്തെ വീടുകളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

