ഗുജറാത്തിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് 3.21 ഭൂചലനം ഉണ്ടായത്. രാജ്കോട്ടിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് (എൻഎൻഡബ്ല്യു) ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.