തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്‍റെ യാത്രയിൽ ട്രാക്കിൽ നിലയിറപ്പിച്ച് കാട്ടാന. മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഒറ്റയാനെത്തിയത്. മേട്ടുപ്പാളയം – കുന്നൂര്‍ ട്രെയിനാണ് അരമണിക്കൂറിലധികം ട്രാക്കില്‍ നിർത്തിയിവേണ്ടിവന്നത്. കുന്നൂരിന് സമീപത്തെ മരപ്പാലം മേഖലയിലാണ് ഒറ്റയാന്‍ ട്രാക്കില്‍ നിലയുറപ്പിക്കുകയായിരുന്നു. ഒറ്റയാന്‍ മറ്റ് അക്രമത്തിലേക്കൊന്നും കടന്നില്ല. തുടർന്ന് ആന കാട്ടിലേക്ക് മടങ്ങിപ്പോയശേഷം യാത്ര തുടരുകയായിരുന്നു