പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ യാത്ര ചെയ്യണം: പികോ അയ്യര്‍

ഷാര്‍ജ: പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാനും ജീവിതരീതികള്‍ മനസ്സിലാക്കാനും യാത്ര ചെയ്യണമെന്ന് ലോക പ്രശസ്ത സഞ്ചാര എഴുത്തുകാരന്‍ പികോ അയ്യര്‍. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ തന്റെ നാലര പതിറ്റാണ്ടിന്റെ യാത്രാ അനുഭവങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു പികോ അയ്യര്‍. സഞ്ചാരങ്ങള്‍ വെറുമൊരു കാഴ്ചയാവരുത്. ഓരോ ദേശങ്ങളിലും നമ്മള്‍ കണ്ടുമുട്ടുന്ന വ്യക്തികളുമായി ആഴത്തില്‍ പരിചയപ്പെടാനും സംവദിക്കാനും കഴിയണം. മനുഷ്യ യാഥാര്‍ത്ഥ്യങ്ങള്‍ നിരീക്ഷിക്കണം. മോഹിപ്പിക്കുന്ന കാഴ്ചകള്‍പ്പുറം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഒരു സഞ്ചാരി എത്തിപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ലോക കാഴ്ചകള്‍ നമ്മള്‍ ആസ്വദിക്കുക്കുകയും പ്രധാനഭാഗങ്ങള്‍ നോക്കി ഓരോ സ്ഥലങ്ങളെയും നമ്മള്‍ വിലയിരുത്താറുണ്ട്. എന്നാല്‍ തെരുവിലൂടെ സഞ്ചരിച്ചുള്ള യാത്രാ അനുഭവം വേറിട്ടതാണെന്നും പികോ അയ്യര്‍ പറഞ്ഞു.

ഒരു ദിവസത്തില്‍ അരമണിക്കൂറെങ്കിലും സ്വസ്ഥമായ മനസ്സുമായി ചുറ്റുപാടുകളുമായി സംവദിക്കാന്‍ കഴിയണം.ഓരോ യാത്രകളിലും അപ്പോള്‍ കാണുന്ന കാര്യങ്ങള്‍ കുറിച്ചു വെക്കും. പിന്നീട് ഓരോ ചിന്തകളിലും വരുന്ന വിഷയങ്ങള്‍ എഴുതി ചേര്‍ക്കും. ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുന്ന സമയത്തായിരിക്കും പുതിയ വിവരങ്ങള്‍ ഓര്‍മ്മവരിക. ഓരോ ദിവസവും എഴുതിച്ചേര്‍ക്കുന്ന കാര്യങ്ങളാണ് പിന്നീട് പുസ്തക രൂപത്തിലാക്കുന്നത്-പികോ അയ്യര്‍ തന്റെ എഴുത്തിന്റെ രീതിയെക്കുറിച്ച് പറഞ്ഞു.

പിക്കോ അയ്യര്‍ എന്നറിയപ്പെടുന്ന സിദ്ധാര്‍ത്ഥ് പിക്കോ രാഘവന്‍ അയ്യര്‍ ബ്രിട്ടനില്‍ ജനിച്ച ലോകമറിയുന്ന ഉപന്യാസകാരനും നോവലിസ്റ്റുമാണ്. മാതാപിതാക്കള്‍ ഇന്ത്യക്കാരാണ്. തത്ത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനുമായ രാഘവന്‍ എന്‍. അയ്യര്‍ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മതപണ്ഡിതയായ നന്ദിനി നാനാക് മേത്തയാണ് അമ്മ. ഇന്ത്യന്‍ ഗുജറാത്തി എഴുത്തുകാരന്‍ മഹിപത്രം നീലകാന്തിന്റെ കൊച്ചുമകനാണ്. ഹാര്‍വേഡ്, ഓക്‌സ്ബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ തുടര്‍പഠനം. 1978-ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പുരസ്‌കാരം ലഭിച്ചു. വടക്കന്‍ കൊറിയയില്‍ നിന്ന് ഈസ്റ്റര്‍ ദ്വീപിലേക്കും പരാഗ്വേയില്‍ നിന്ന് എത്യോപ്യയിലേക്കും സഞ്ചരിച്ചു. പിന്നീട് ലോകം മുഴുവന്‍ സഞ്ചരിച്ചു. കാഠ്മണ്ഡുവിലെ വീഡിയോ നൈറ്റ്, ദി ലേഡി ആന്‍ഡ് ദി മോങ്ക്, ദി ഗ്ലോബല്‍ സോള്‍ തുടങ്ങി സംസ്‌കാരങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...