മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം, യുവാവ് അറസ്റ്റിൽ

മലപ്പുറം കരുവാരക്കുണ്ടിൽ കണ്ട കടുവ എന്ന പേരിൽ സമൂഹത്തിൽ ഭീതി പരത്തും വിധം വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് കരുവാരക്കുണ്ട് സ്വദേശി ജെറിനെ പോലീസ് അറസ്റ്റ് ചെയ്തത്.വനം വകുപ്പിൻ്റെ പരാതിയിലാണ് കരുവാരക്കുണ്ട് പോലീസിൻ്റെ നടപടി. കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. നിലമ്പൂർ സൗത്ത് ഡി.എഫ് ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു. സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് മാധ്യമങ്ങളിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ ജെറിൻ പറഞ്ഞത് പച്ചക്കള്ളമെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിൻ്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ മറയൂർ ചാനൽ എന്ന യൂട്യൂബ് പേജിൽ 2021 നവംബർ 1ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. മൂന്നു വര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് ചോദിച്ചപ്പോഴാണ് സത്യാവസ്ഥ യുവാവ് തുറന്നു പറഞ്ഞത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.

ഇറാൻ പരമോന്നത ആത്മീയ നേതാവ് ഖമനയിയുടെ മരണം; 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായി നടത്തിയ വ്യോമാക്രണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ...

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ ഉണ്ടായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖമനയിയുടെ...

ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള കമ്പനികൾ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ്...

യുഎഇയുടെ മുന്നണിപോരാളികൾ രംഗത്തുണ്ട്, എല്ലാവരും സുരക്ഷിതരായിരിക്കൂ: ദുബായ് മീഡിയ ഓഫീസ്

ദുബായ്: "നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളുമായി മുൻനിര പോരാളികൾ രംഗത്തുണ്ട്. നമ്മുടെ രാഷ്ട്രവും,...

ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക്, ഹോർമുസ് കടലിടുക്ക് അടച്ചിടും

ലോകത്തിന്റെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇറാൻ സാമ്പത്തിക യുദ്ധത്തിലേക്ക് കടക്കുന്നതായി സൂചനകൾ.ഹോർമുസ് കടലിടുക്ക് അടച്ചിടുന്നതോടുകൂടിലോകമാകെയുള്ള എണ്ണവിതരണത്തിൽ വ്യാപകമായ തടസ്സങ്ങൾ നേരിടും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, യൂറോപ്, യുഎസ് തുടങ്ങിയ...

ബഹ്‌റൈനിൽ വീണ്ടും ഇറാന്റെ ആക്രമണം, താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ തൊടുത്ത് ഇറാൻ

ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. ബഹ്‌റൈനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇറാൻ. ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇക്കുറി ഇറാൻ ആക്രമണം നടത്തിയത്. നിരവധിപേർ താമസിക്കുന്ന ബഹുനില...

സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു, കുവൈറ്റിലും ഇറാന്റെ ആക്രമണം

അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ പ്രത്യാക്രമണവും രൂക്ഷമാവുകയാണ്. സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിക്കുന്നു. കുവൈറ്റിൽ വിമാനത്താവളത്തിലും ഇറാന്റെ ആക്രമണം നടന്നു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു...

സുരക്ഷ മുൻകരുതൽ; അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ അടച്ചിടും

മേഖലയിലെ നിലവിലെ ആക്രമണഭീതിയും സംഘർഷാവസ്ഥയും കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേശങ്ങൾക്ക് അനുസൃതമായി മുൻകരുതൽ നടപടിയായി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ ദിവസം മുഴുവൻ അടച്ചിരിക്കും. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങളുടെ ഏറ്റവും ഉയർന്ന...