ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ച് യോഗി സർക്കാർ, നിരോധനം ആറ് മാസത്തേക്ക്

ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ചു. ആറു മാസത്തേക്ക് ആണ് യോഗി സർക്കാർ പണിമുടക്ക് നിരോധിച്ചി രിക്കുന്നത് യുപിയിൽ സമരം നിരോധിക്കാൻ യോഗി സർക്കാർ അവശ്യ സേവന പരിപാലന നിയമം ഉപയോഗികുജ എന്നാണ് അറിയുന്നത്. പണിമുടക്ക് സമരം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ എല്ലാ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

നിയമം നടപ്പാക്കുന്ന സമയത്ത് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ചട്ടങ്ങൾ ലംഘിക്കുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്താൽ അയാൾക്ക് ഒരു വർഷം തടവും 1,000 രൂപ പിഴയും വരെ ലഭിക്കും.ഇത് മാത്രമല്ല, ചട്ടങ്ങൾ ലംഘിച്ചതിന് വാറണ്ട് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ടായിരിക്കും. സർക്കാർ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ഏതൊരു സംസ്ഥാന സർക്കാരും എസ്മയുടെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത്. ഈ കാലയളവിൽ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓവർടൈം ജോലികൾ ഏർപ്പെടുത്തിയാൽ അത് നിരസിക്കാൻ കഴിയില്ല . പൊതു സംരക്ഷണം, ജലവിതരണം, ശുചിത്വം, ആശുപത്രികൾ, ദേശീയ പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അവശ്യ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം പെട്രോൾ, കൽക്കരി, വൈദ്യുതി, വളം, ഗതാഗത സേവനങ്ങൾ, ധാന്യങ്ങളുടെ വിതരണം എന്നിവയും അവശ്യ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1968ലാണ് പാർലമെൻ്റിൽ എസ്മ പാസാക്കിയത്. ഈ നിയമം ഉപയോഗിച്ച് ഏത് സംസ്ഥാന സർക്കാരിനും തങ്ങളുടെ അധികാര പരിധിയിലെ സമരം നിരോധിക്കാം. ഒരു മാസം മുതൽ ആറു മാസം വരെ ഈ നിയമം ബാധകമായിരിക്കും. കഴിഞ്ഞ വർഷവും എസ്മ നിയമം ചുമത്തി യുപി സർക്കാർ പണിമുടക്ക് നിരോധിച്ചിരുന്നു. അതിനു പിന്നാലെ വൈദ്യുതി വകുപ്പിലെ ചില ജീവനക്കാർ സമരത്തിനിറങ്ങിയിരുന്നു. രാജ്യത്ത് വൈദ്യുതി വിതരണം, ഗതാഗതം, മെഡിക്കൽ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളുടെ പരിപാലനം ഉറപ്പാക്കുക എന്നതായിരുന്നു ഈ നിയമം കൊണ്ടുവരുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ അറസ്റ്റും പ്രോസിക്യൂഷനും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ഈ നിയമം അധികാരം നൽകുന്നുണ്ട്.

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...

ടിആർഎഫിനായി ഫണ്ട് ശേഖരണം, ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ

നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം നടത്തിയ ഒരാൾ എൻഐഎയുടെ പിടിയിൽ. ഹന്ദ്വാര സ്വദേശി ഷഫത് മഖ്ബൂൾ വാനി ആണ് അറസ്റ്റിലായത്. ജൂൺ 28 ന് അറസ്റ്റ് നടന്നുവെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന...

കണ്ണടയിൽ ക്യാമറ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചയാൾ പിടിയിൽ

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്ന യുവാവ് പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷാ ആണ് പൊലീസ് കസ്റ്റഡിയിലായത്. ഇന്നലെ വൈകിട്ടാണ്...

ബിന്ദുവിന്‍റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്‍റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മകൻ നവനീത്...

പേമാരി; ഹിമാചലിൽ 78 പേർ മരിച്ചു, ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്

കഴിഞ്ഞ രണ്ട് ദിവസമായി ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മലയോര സംസ്ഥാനങ്ങളിൽ പെയ്യുന്ന പേമാരി വ്യാപകമായ നാശനഷ്ടങ്ങൾക്കും, ജീവഹാനിക്കും കാരണമായി. തുടർച്ചയായ കനത്ത മഴയ്ക്കും, മണ്ണിടിച്ചിലും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര...

ചർച്ച പരാജയം, സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം, 23-ആം തീയതി മുതൽ അനി‌ശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതൽ അനി‌ശ്ചിതകാല പണിമുടക്ക്...

മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 07 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവിധ ജില്ലകൾക്ക്...

‘താൻ പാക് സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റ്’, 26/11 ഭീകരാക്രമണത്തിൽ പങ്കുണ്ട്, തഹാവൂർ റാണയുടെ വൻ വെളിപ്പെടുത്തൽ

പാക് സൈന്യത്തിൻ്റെ വിശ്വസ്തനായിരുന്ന ഏജൻ്റായിരുന്നു താനെന്ന് തഹാവൂർ റാണയുടെ വൻ വെളിപ്പെടുത്തൽ. 26/11 ആക്രമണസമയത്ത് മുംബൈയിലായിരുന്നുവെന്നും റാണ സമ്മതിച്ചു. മുംബൈ എൻഐഎയുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിലാണ് തഹാവൂർ റാണയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ. ഇന്ത്യയെ...