പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്കാണ് ബുക്കിംഗ് ആരംഭിച്ചത്. ഏപ്രില്‍ 28 മുതലുള്ള സര്‍വീസിന്റെ ബുക്കിങാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സര്‍വീസില്ല.
തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപയാണ് നിരക്ക്. എക്സിക്യുട്ടീവ് ക്ലാസിന് 2,880രൂപയുമാകും. തിരുവനന്തപുരം – എറണാകുളം ചെയർ കാറിനു 765 രൂപ, തിരുവനന്തപുരം – എറണാകുളം എക്സിക്യൂട്ടീവ് കോച്ചിന് 1420 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ എക്സിക്യൂട്ടീവ് കോച്ചിൽ 86 സീറ്റുകകളും ചെയർ കാറിൽ 914 സീറ്റുകളുമാണ് ഉള്ളത്.
തിരുവനന്തപുരത്ത് നിന്ന്:
ചെയര്‍കാര്‍
കൊല്ലം- 435, കോട്ടയം-555, എറണാകുളം-765, തൃശൂര്‍-880, ഷൊര്‍ണൂര്‍-950, കോഴിക്കോട് -1090,
കണ്ണൂര്‍-1260, കാസര്‍കോട്-1590
എക്സിക്യൂട്ടീവ് കോച്ച്
കൊല്ലം – 820, കോട്ടയം -1075, എറണാകുളം -1420, തൃശൂര്‍ -1650, ഷൊര്‍ണൂര്‍ -1775, കോഴിക്കോട് -2060,
കണ്ണൂര്‍ -2415, കാസര്‍കോട്-2880
കാസർകോടുനിന്ന്:
ചെയര്‍കാര്‍
കണ്ണൂര്‍- 445, കോഴിക്കോട് – 625, ഷൊര്‍ണൂര്‍-775, തൃശൂര്‍-825, എറണാകുളം- 940, കോട്ടയം-1250, കൊല്ലം- 1435
തിരുവനന്തപുരം-1520
എക്സിക്യൂട്ടീവ് കോച്ച്
കണ്ണൂര്‍- 840, കോഴിക്കോട് – 1195, ഷൊര്‍ണൂര്‍-1510, തൃശൂര്‍-1600, എറണാകുളം- 1835, കോട്ടയം-2270, കൊല്ലം- 2645, തിരുവനന്തപുരം-2815
ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്.സി.ടി.സി. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങ്ങിന്: https://www.irctc.co.in/nget/booking/train-list