ഉത്തരാഖണ്ഡിൽ 4000 ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാൻ നീക്കം: ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ 4000 ത്തോളം വരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമം. ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപം ബാൻഭൂൽപുര പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ഹൈക്കോടതി വിധിയെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. ഇവർ താമസിക്കുന്ന ഭൂമി റെയിൽവേയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി. കോടതി വിധിയിൽ പ്രതിഷേധിച്ച് ആയിരത്തോളം പേർ മെഴുകുതിരി കത്തിച്ച് തെരുവിൽ പ്രതിഷേധം നടത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഹൽദ്വാനിയിലെ കോൺഗ്രസ് എംഎൽഎ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ജനുവരി അഞ്ചിന് സുപ്രീം കോടതി ഹർജി പരിഗണിക്കും.

പത്ത് വർഷം നീണ്ട കേസിലാണ് റെയിൽവേയ്ക്ക് അനുകൂലമായി ഡിസംബർ 20ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശവാസികൾക്ക് ഒരാഴ്ച സമയം നൽകിയതിനുശേഷം വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ആണ് കോടതി റെയിൽവേയ്ക്കും ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുന്ന നിർദ്ദേശം. ഒരാഴ്ചയ്ക്കുള്ളിൽ പ്രദേശവാസികൾ ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും ഉപയോഗിച്ച് നിർബന്ധിതമായി ഒഴിപ്പിക്കാമെന്നും കോടതിവിധിയിൽ പറയുന്നുണ്ട്. കോടതിവിധി നടപ്പിലാക്കിയാൽ തങ്ങൾ തെരുവിൽ ആകുമെന്നും കുട്ടികളുടെ ഭാവി ഇരുട്ടിലാകുമെന്നും പ്രദേശ വാസികൾ പറയുന്നു.

അതേസമയം റെയിൽവേ ഭൂമിയുടെ 2.2 കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നത് നടപടികൾ ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു. റെയിൽവേയുടെ ഭൂമിയിൽ അവകാശം ഉന്നയിക്കാൻ കുടിയേറ്റക്കാരുടെ പക്കൽ നിയമപരമായ രേഖകൾ ഒന്നും തന്നെ ഇല്ല എന്ന റെയിൽവേയുടെ വാദവും, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെ സംബന്ധിച്ച് അഭിപ്രായം ഒന്നും പറയാനില്ല എന്ന സംസ്ഥാന സർക്കാറിന്റ നിലപാടുമാണ് കോടതിയിൽ പ്രദേശവാസികൾക്ക് തിരിച്ചടിയായത്. കോടതി ഉത്തരവിന് പിന്നാലെ റെയിൽവേ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച സ്ഥലത്തെത്തി ഡ്രോൺ സർവ്വേ നടത്തിയതായും റിപ്പോർട്ട്‌ ഉണ്ട്.

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾക്ക് ഇന്ന് (മാർച്ച് 5) തുടക്കം. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച മുതൽ തുടങ്ങും. സംസ്ഥാനത്തെ 3031...

ടി 20 ലോകകപ്പ്; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ

ടി 20 ലോകകപ്പ് ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ്...