ഇന്ത്യ-ചൈന സംഘർഷം: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അമേരിക്ക

ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗൺ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണെന്നും പാറ്റ് റൈഡർ വ്യക്തമാക്കി.

ഇതിനിടെ അരുണാചൽ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തൽ. ഇതോടെ ചൈന അതിർത്തിയിൽ വ്യോമനിരീക്ഷണം കൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ മേഖലയിൽ എത്തിച്ചതിനെ തുട‍ർന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം. അതേസമയം ഇന്ത്യ-ചൈന സംഘർഷത്തിൻറേതായി പ്രചരിക്കുന്ന വിഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി.

താവാങ്ങിൽ ഇന്ത്യൻ മേഖലയിലെയ്ക്ക് കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്നേഹത്തോടും ഇന്ത്യൻ സൈനികർ തടഞ്ഞു. ബലം പ്രയോഗിച്ചാണ് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൈനികർക്ക് ആർക്കും ഗുരുതരമായ പരുക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ് നാഥ്‌ സിംഗ് പറഞ്ഞു. മേഖലയിൽ ഇരുവിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തിരുമാനിച്ചതായും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചു.

‘യുദ്ധമല്ല സമാധാനമാണ് വേണ്ടത്, ഇനിയും ശബ്ദമുയർത്തും: ട്രംപിന് പോപ്പിന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ...

കേരളത്തിൽ 79.63% പോളിങ്, അന്തിമ കണക്കുകൾ സർവീസ് വോട്ട് കൂടി ചേർത്തശേഷം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു....

മഥുര ബോട്ടപകടം, മരണസംഖ്യ 14 ആയി ഉയർന്നു

മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. ഏപ്രിൽ 10-ന് നടന്ന അപകടത്തിൽ കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. സ്വാമി...

വനിതാ സംവരണ ബിൽ പുതിയ ഇതിഹാസം രചിക്കാൻ പോകുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കാൻ ചരിത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

എഫ്‌സിആര്‍എ നിയമഭേദഗതി കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത്: ഷോൺ ജോർജ്

എഫ്‌സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിംഗ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ചൂണ്ടിക്കാണിച്ചു....

മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി, രാഷ്ട്രീയക്കാരനാകരുത്: ഡൊണാൾഡ് ട്രംപ്

ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഐ നേതാവുമായ കെ.പി.ശങ്കരദാസിന് (85) ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം നൽകിയത്. ജനുവരി 14-ന് പ്രത്യേക...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം....