പാകിസ്ഥാനിൽ ഖൈബർ പഖ്തുൻഖ്വയിൽ ഉണ്ടായ ഇരട്ട സ്പോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഭീകര സംഘടനയായ ജെയ്ഷ് ഉൽ ഫുർസാൻ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിലെ ഒരു സൈനിക താവളത്തിൽ ആണ് രണ്ട് ചാവേറുകൾ പൊട്ടിത്തെറിച്ചത്. തുടർന്ന് ഭീകരർ കോമ്പൗണ്ടിലേക്ക് കടക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് പേർ കുട്ടികളാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്.
അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം സുരക്ഷാ സേന ആക്രമണകാരികളുമായി നടത്തിയ ഏറ്റുമുട്ടലിൽ കുറഞ്ഞത് പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാൻ മാസത്തിൽ ഇഫ്താറിന് തൊട്ടുപിന്നാലെയാണ് റെസ്റ്റീവ് പ്രവിശ്യയിലെ ബന്നു കന്റോൺമെന്റിലെ സുരക്ഷാ കേന്ദ്രം ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാനുമായി (ടിടിപി) അടുത്തിടെ കൈകോർത്ത ഭീകര സംഘടനയായ ജെയ്ഷ് ഉൽ ഫുർസാൻ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സ്ഫോടനങ്ങളിൽ സമീപത്തെ ഒരു പള്ളിയുടെ മേൽക്കൂര തകർന്നു, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപൂർ അന്വേഷണത്തിന് ഉത്തരവിട്ടു. ഫെബ്രുവരി 28 ന്, അതേ പ്രവിശ്യയിലെ ഒരു സെമിനാരിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഒരു ചാവേർ ബോംബർ നടത്തിയ സ്ഫോടനത്തിൽ ഒരു ഉന്നത താലിബാൻ അനുകൂല പുരോഹിതൻ ഹമീദുൽ ഹഖ് ഹഖാനിയും നാല് ആരാധകരും കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആരാധകർ അകത്തുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തകരും പ്രവിശ്യാ സർക്കാർ വക്താവ് മുഹമ്മദ് അലി സെയ്ഫും പറഞ്ഞു.