ആർഎസ്എസ് റൂട്ട് മാർച്ചിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ നേരത്തെ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ വി രാമസുബ്രഹ്‌മണ്യം, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
റൂട്ട് മാർച്ചിന് അനുമതി നൽകാൻ നേരത്തെ പോലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. റൂട്ട് മാർട്ടിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പോലീസിന്റെ അനുമതിയ്ക്കായി അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പിഎഫ്‌ഐയുടെ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ റൂട്ട് മാർച്ച് നടത്താനാകില്ലെന്ന നിലപാടായിരുന്നു തമിഴ്‌നാട് സർക്കാർ സ്വീകരിച്ചത്.