ജോഷിമഠിൽ സ്ഥിതി അതീവഗുരുതരം: വിള്ളലുണ്ടാകുന്ന കെട്ടിടങ്ങളുടെ എണ്ണം ഉയരുന്നു

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതി അതീവ ഗുരതുരമാവുകയാണ്. വിള്ളലുണ്ടാകുന്ന കെട്ടിടങ്ങളുടേയും വീടുകളുടേയും എണ്ണം ഉയരുന്നു.ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളൽ ഉണ്ടായി. ഇതുവരെ 723 വീടുകളിൽ വിള്ളലുകൾ കണ്ടെത്തി. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് ശങ്കരാചാര്യമഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്ന് മഠ അധികാരികള്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് 131 കുടുംബങ്ങളെ താത്കാലികമായി മാറ്റിപാർപ്പിച്ചു. വീടുകൾ പൂർണ്ണമായും തകർന്ന 10 കുടുംബങ്ങൾക്ക് 1.30 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഇടിയുന്ന പട്ടണങ്ങളെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുകയും പുതിയ നിർമാണങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ജോഷിമഠിനെ ഭൂമിയുടെ ഉറപ്പിനെ അടിസ്ഥാനമാക്കി മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്. അപകട മേഖല, ബഫർ സോൺ, പൂർണ സുരക്ഷയുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചത്. ഏകദേശം 4000 ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ജോഷിമഠിന്റെ 30 ശതമാനം ഭാഗത്തും ദുരന്തം ബാധിച്ചിട്ടുണ്ട്. ജോഷിമഠിനു പുറത്ത് പീപ്പൽകൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങൾ കണ്ടെത്തി നൽകിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 6,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് ജോഷിമഠ്. ജോഷിമഠ് മുങ്ങുന്നതിന്റെ ഏറ്റവും വലിയ കാരണം ജോഷിമഠ് പട്ടണത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. നഗരത്തിലെ മണ്ണിന് വലിയ കെട്ടിടങ്ങളെ താങ്ങാനുള്ള ശേഷി കുറവാണ്. ജോഷിമഠിലെ മണ്ണിന് ഉയർന്ന തോതിലുള്ള നിർമ്മാണത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്ന് വിദഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർധിച്ച നിർമ്മാണം, ജലവൈദ്യുത പദ്ധതികൾ, ദേശീയ പാതയുടെ വീതി കൂട്ടൽ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചരിവുകളെ വളരെ അസ്ഥിരമാക്കി. വിഷ്ണുപ്രയാഗിൽ നിന്ന് ഒഴുകുന്ന അരുവികൾ മൂലമുള്ള മണ്ണൊലിപ്പും പ്രകൃതിദത്തമായ അരുവികളും മറ്റ് കാരണങ്ങളാണ്. ജോഷിമഠിൽ നിന്നും ബദരീനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കും പോകുന്ന റൂട്ട് ഭൂകമ്പ സാധ്യതയുള്ള മേഖലയായി കണക്കാക്കുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ശനിയാഴ്ച ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചമോലിയിലെ സുരക്ഷാ-രക്ഷാപ്രവർത്തനങ്ങൾക്കായി 11 കോടി രൂപ അധികമായി അനുവദിക്കുകയും ചെയ്തിരുന്നു.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...