മാര്‍ച്ച് 15ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുക. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് മോദി അവസാനമായി സംസ്ഥാനത്ത് എത്തിയത്.

കഴിഞ്ഞ സന്ദർശനത്തിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ പരിപാടികൾ. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി തൃശൂരിലും എത്തി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ജനുവരിയിൽ രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. കൊച്ചിയിൽ എത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തില്ലെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ് അപ്രതീക്ഷിതമായി അവസാനം നിമിഷത്തിൽ മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയത്. വിമാനം ഇറങ്ങി പുറത്തേക്ക് വന്ന അദ്ദേഹത്തെ മുഖ്യമന്ത്രി സ്വീകരിച്ചത് കൂപ്പ് കൈകളോടെയായിരുന്നു. മോദിയും തിരിച്ച് കൈകൂപ്പി കൊണ്ട് തന്നെയാണ് ആ സ്വീകരണം ഏറ്റുവാങ്ങിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ കൈകളിൽ പിടിച്ച് അദ്ദേഹത്തോട് പ്രധാനമന്ത്രി കുശലക്ഷണം നടത്തി.

ഈ സമയം പ്രധാനമന്ത്രിയെ സ്വീകരിക്കുവാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് സംസാരിച്ചു. പതിവിൽ നിന്ന് വിപരീതമായി ചിരിച്ച മുഖത്തോടെയായിരുന്നു ഇരുവരും കുശലാന്വേഷണങ്ങൾ നടത്തിയത്.

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി...

നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി, അശ്രദ്ധയിൽ പോലും വിട്ടുവീഴ്ച പാടില്ല

NEET-UG 2024 പരീക്ഷയിലെ പേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ പ്രതികരണം തേടി നോട്ടീസ് നൽകി. 0.001% അശ്രദ്ധ ആരുടെ ഭാഗത്തുനിന്നുണ്ടായാലും...

ഡൽഹിയിൽ ഉഷ്ണ തരംഗം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡൽഹിയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും തലസ്ഥാന മേഖലയിലെ മിക്ക സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ച ഡൽഹിയിലെ...

ഉത്തരകൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ, സന്ദർശനം 4 വർഷത്തിന് ശേഷം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ 24 വർഷത്തിനിടെ ആദ്യമായി ഉത്തര കൊറിയ ദിവസങ്ങളിൽ സന്ദർശിക്കും. കഴിഞ്ഞ സെപ്തംബറിൽ റഷ്യയുടെ ഫാർ ഈസ്റ്റ് സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുടിനെ ക്ഷണിച്ചിരുന്നു....

ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന: തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന് അഖിലേഷ് യാദവ്

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന വന്നതോടെ രാഷ്ട്രീയ നേതാക്കൾ എതിർത്തും അനുകൂലിച്ചും രംഗത്തുവന്നു. ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി...

ഇവിഎമ്മിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം: തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇവിഎം അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമില്ലെന്നും...

വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക, ഫേസ്ബുക്ക് ലോക്ക് ചെയ്തു, കെകെ ലതികയെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ്

വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്‌തു. ഫേസ്ബുക്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ്...

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി

ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നേരത്തെ നീക്കിയതിന് പിന്നാലെ പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി പകരം ‘3 മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്നാക്കി. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ്...