തിരഞ്ഞെടുപ്പ് കമ്മീഷൻ അരുൺ ഗോയലിന്റെ രാജിയിൽ ആശങ്കയെന്ന് പ്രതിപക്ഷം

തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. ഗോയലിന്റെ രാജി “ആഴത്തിൽ ആശങ്കപ്പെടുത്തുന്നു” എന്ന് പ്രതികരിച്ച പ്രതിപക്ഷം, ഇക്കാര്യത്തിൽ ന്യായമായ വിശദീകരണം കൊണ്ട് വരാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനാണോ അതോ തിരഞ്ഞെടുപ്പ് ഒഴിവാക്കലാണോ എന്ന് ചോദിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നു. ശനിയാഴ്ച ഗോയൽ രാജിവെച്ചതോടെ മൂന്ന് അംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു സജീവ അംഗമായി ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമേയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ഞെട്ടിക്കുന്ന നടപടി പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കിയത്.

“പെട്ടെന്നുള്ള നീക്കത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. മറ്റ് ഇസിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണുള്ളത്. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം തിരഞ്ഞെടുത്ത ഒരു മന്ത്രിയുടെയും ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പുതിയ നിയമം മോദി സർക്കാർ കൊണ്ടുവന്നു. അതിനാൽ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ രണ്ട് പേരെ മോദി നിയമിക്കും. ഇത് വളരെ ആശങ്കാജനകമാണ്,” തൃണമൂൽ നേതാവ് പറഞ്ഞു.

രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അരുൺ ഗോയൽ സജീവമായി ഏർപ്പെട്ടിരുന്നു. ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിരവധി സംസ്ഥാനങ്ങളിൽ അദ്ദേഹം നേരിട്ട് സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. പഞ്ചാബ് കേഡറിൽ നിന്നുള്ള മുൻ ഐഎഎസ് ഓഫീസറാണ് അരുൺ ഗോയൽ. 2022 നവംബർ 21-നായിരുന്നു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിക്കുന്നത്. ഗോയൽ മുമ്പ് ഹെവി ഇൻഡസ്ട്രി മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു.

പന്തീരാങ്കാവ് ഭർതൃപീഡനക്കേസിലെ പരാതിക്കാരി പെൺകുട്ടിയെ പൊലീസ് വിട്ടയച്ചു

പന്തീരാങ്കാവ് ഭർതൃപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തശേഷം പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയിരുന്നു. പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള...

സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 200 രൂപയാണ് ഇന്ന് കുറഞ്ഞിട്ടുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 52,720 രൂപയാണ് വില. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6590 രൂപയാണ് വില....

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. കുവൈത്തിലെ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ നടത്താനിരുന്ന കലാപരിപാടികൾ മാറ്റി വച്ചിരുന്നു. ഇന്ന്...

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ ഓരോ കുടുംബത്തിനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെയും മറ്റ് തമിഴ്...

ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിൽ, മാർപാപ്പയെ കണ്ടേക്കും

G7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം നിരവധി നേതാക്കളെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്...

കുവൈത്ത് തീപിടിത്തം: മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല, മലയാളികളടക്കം 7പേര്‍ ഗുരുതരാവസ്ഥയിൽ

കുവൈത്ത് തീപിടിത്തത്തില്‍ പരിക്കേറ്റവരില്‍ ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് നോര്‍ക്ക സിഇഒ അജിത്ത് കൊളശ്ശേരി പറഞ്ഞു. മരിച്ച രണ്ട് പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക്...

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ഏറ്റുവാങ്ങി ബന്ധുക്കൾ

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങള്‍ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. ഇതിൽ 7 തമിഴ്നാട്ടുകാരും ഒരു കർണ്ണാടക സ്വദേശിയും ഉൾപ്പെടുന്നുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി കീർത്തി വർദ്ധൻ സിംഗും...

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്, പരാതിക്കാരിയായ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ...