79-ആം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിലാണ് രാജ്യം. ഏകദേശം 200 വർഷത്തോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30-ഓടെ ഡൽഹിയിലെ ചെങ്കോട്ടയിലെത്തി. ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് 2014-ൽ അധികാരമേറ്റതിന് ശേഷം ഇത് പ്രധാനമന്ത്രി മോദിയുടെ തുടർച്ചയായ 12-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളും വർണ്ണാഭമായ തലപ്പാവും എപ്പോഴും ശ്രദ്ധാകേന്ദ്രമാണ്.
2014-ൽ അധികാരമേറ്റതിന് ശേഷം ഇത് പ്രധാനമന്ത്രി മോദിയുടെ തുടർച്ചയായ 12-ാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളും വർണ്ണാഭമായ തലപ്പാവും എപ്പോഴും ശ്രദ്ധാകേന്ദ്രമാണ്. 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർട്ടിക്കിൾ 370 റദ്ദാക്കലിനെ ദേശീയ ഐക്യത്തിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പായി ഉയർത്തിക്കാട്ടി, “ഒരു രാഷ്ട്രം, ഒരു ഭരണഘടന” എന്ന ദർശനം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനത്തെ “140 കോടി പ്രതിജ്ഞകളുടെ” ഉത്സവമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വിശേഷിപ്പിച്ചത്, രാജ്യത്തിന്റെ കൂട്ടായ നേട്ടങ്ങളെയും അഭിമാനത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.”എന്റെ പ്രിയപ്പെട്ട ഇന്ത്യൻ പൗരന്മാരേ, ഈ സ്വാതന്ത്ര്യദിനം 140 കോടി പ്രതിജ്ഞകളുടെ ഉത്സവമാണ്. അഭിമാനവും സന്തോഷവും നിറഞ്ഞ കൂട്ടായ നേട്ടങ്ങളുടെ നിമിഷമാണിത്. രാഷ്ട്രം ഐക്യത്തിന്റെ ആത്മാവിനെ നിരന്തരം ശക്തിപ്പെടുത്തുകയാണ്. ഇന്ന് 140 കോടി പൗരന്മാർ തിരംഗയുടെ നിറങ്ങളിൽ മുഴുകിയിരിക്കുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണ് എന്നാണ് പ്രസംഗത്തിന്‍റെ പ്രാരംഭത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.
രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിൻ്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. വികസിത ഭാരത്തിൻ്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോർജ ശേഷി പത്തിരട്ടി വർധിച്ചിരിക്കുന്നു. ഈ മേഖലയിൽ നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രംസംഗത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്‍റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.