അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകിയെന്ന് പ്രതിരോധമന്ത്രി ലോക്സഭയിൽ പറഞ്ഞു. ഇന്ത്യ-ചൈന സംഘർഷത്തെ ചൊല്ലിയുള്ള ബഹളത്തിനിടെ രാജ്‌നാഥ് സിംഗ് രാജ്യസഭയെ അഭിസംബോധന ചെയ്തു. അതിർത്തിയിൽ തൽസ്ഥിതി മാറ്റാനായിരുന്നു ചൈനയുടെ ശ്രമം. ഇരു സൈന്യങ്ങളും മുഖാമുഖം വന്നു. ഇന്ത്യൻ പക്ഷത്ത് മരണമോ ഗുരുതരമായ പരുക്കുകളോ ഇല്ല. ചൈനീസ് സൈന്യത്തെ ഇന്ത്യ തുരത്തിയെന്നും പ്രതിരോധമന്ത്രി സഭയെ അറിയിച്ചു. ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യ സമയോചിതമായി പ്രതിരോധിച്ചു. ഒരിഞ്ച് ഭൂമി പോലും അടിയറവ് വച്ചിട്ടില്ല. ഇന്ത്യയുടെ അഖണ്ഡതയിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും സൈന്യത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നമ്മുടെ രാജ്യത്തിൻറെ അഖണ്ഡത സംരക്ഷിക്കാൻ നമ്മുടെ സൈന്യം പൂർണമായി പ്രതിജ്ഞാബദ്ധരാണെന്നും അതിനെതിരായ ഏതൊരു ശ്രമവും തടയാൻ എപ്പോഴും തയ്യാറാണെന്നും ഈ സഭയ്ക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തവാങ് ഫെയ്‌സ്‌ഓഫ് സംഭവത്തിൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാക്കൾ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി