ജെസ്ന മറിയ ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി

അഞ്ചുവർഷം മുൻപ് പത്തനംതിട്ട വെച്ചൂച്ചിറയിൽനിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് കോടതി വിധി.

ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും ഹാജരാക്കി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ആവശ്യപ്പെട്ടത്.

പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിന് തയാറാണെന്നായിരുന്നു സിബിഐ നിലപാട്. ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചശേഷമാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്ന വീട്ടിൽനിന്ന് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.

ജെസ്ന രഹസ്യമായി പ്രാർത്ഥിക്കാൻപോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എല്ലാം വിശദമായി പരിശോധിച്ചതാണെന്നായിരുന്നു സിബിഐ നിലപാട്.

ഷിജി ഗിരിയുടെ ‘പെരുമഴയിലെ ഒറ്റമഴത്തുള്ളി’ പ്രകാശനം ചെയ്തു

വയനാട് പശ്ചാത്തലത്തിൽ ഷിജി ഗിരി രചിച്ച നോവലായ 'പെരുമഴയിലെ ഒറ്റമഴത്തുള്ളി' പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകനായ കെ പി കെ വേങ്ങരയാണ് പുസ്തകം...

ഷാർജ പുസ്തകമേള അവസാന ഘട്ടത്തിലേക്ക്, വാരാന്ത്യം തിരക്കേറും

നാൽപത്തി മൂന്നാമത് ഷാർജ രാജ്യാന്തര പുസ്തക മേള അവസാനിക്കാൻ ഇനി മൂന്നുനാൾ കൂടി അവശേഷിക്കെ പുസ്തകോത്സവത്തിൽ തിരക്ക് വർധിക്കുന്നു. പതിവുപോലെ മലയാളത്തിന്റെ സമ്പന്നതയാണ് ഇക്കുറിയും പുസ്തകമേളയിൽ എടുത്തുപറയേണ്ടത്. പുസ്തക മേളയുടെ സമാപന വാരാന്ത്യത്തിൽ...

നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കൊവിഡ് കാലത്തെ സംഭാവനകൾ മുൻ നിർത്തിയാണ് ആദരം. കൊവിഡ് 19 പാൻഡമിക് സമയത്ത് ഡൊമിനിക്കയ്ക്ക് മോദി നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമനിക്കയും തമ്മിലുള്ള...

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല, മാനദണ്ഡങ്ങൾ അനുവദിക്കില്ലെന്ന് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ദേശീയ ദുരന്തത്തിൻ്റെ മാനദണ്ഡത്തിനുള്ളിൽ വരുന്നതല്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി...

‘സൈകതപ്പൂക്കൾ’ കഥാസമാഹാരം പ്രകാശനം ചെയ്തു

മെഹ്ഫിൽ ഇന്റർനാഷണൽ ദുബായ് ഒരുക്കിയ 'സൈകതപ്പൂക്കൾ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കെ പി കെ വേങ്ങരയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. സിനിമാ - സീരിയൽ...

അഡ്വ. കെ കെ രത്നകുമാരി പുതിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയാണ് പി പി ദിവ്യയുടെ...

സ്വപ്ന സുരേഷിനെതിരായ വ്യാജഡിഗ്രി കേസിൽ വഴിതിരിവ്, രണ്ടാം പ്രതിയെ മാപ്പു സാക്ഷിയാക്കി കോടതി

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിൽ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിൻ ദാസിന്‍റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. സ്വപ്നയ്ക്ക്...

തേക്കടിയിൽ ഇസ്രയേലി വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകൾ

ഇസ്രയേലിൽ നിന്ന് തേക്കടി കാണാൻ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച് കാശ്മീരി കടയുടമകൾ. കരകൗശല വസ്തുക്കൾ വിൽക്കുന്ന കാശ്മീർ സ്വദേശികളുടെ കടയിൽ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. സാധനങ്ങൾ വാങ്ങാൻ എത്തിയവർ ഇസ്രയേൽ സ്വദേശികൾ...