ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി മന്ത്രിയുമായ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇഡി. ബുധനാഴ്ച മന്ത്രിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഇഡിയുടെ നടപടിക്കിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓമണ്ടുരാറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സെന്തില്‍ ബാലാജി.
17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് ബാലാജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോലിക്ക് കോഴ വാങ്ങിയ കേസിലാണ് അറസ്റ്റ്. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീടിന് പുറമെ കരൂരിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇതിനിടെ അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു. നിയമവിദഗ്ധരുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തും. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു.