നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടനബെഞ്ചിൽ നാല് ജഡ്ജിമാരും നിരോധനം ശരിവെച്ചു. 2016ൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് മുൻപ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഈ സമയം സ്വീകരിച്ച നടപടികളിൽ ഒരു പോരായ്മയും ഇല്ലെന്നും സുപ്രീം കോടതി അറിയിച്ചു.

സാമ്പത്തിക തീരുമാനങ്ങൾ മാറ്റാനാകില്ലെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. നേരത്തെ ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അഞ്ച് ദിവസത്തെ വാദപ്രതിവാദത്തിന് ശേഷം വിധി പറയാൻ മാറ്റി വെച്ചിരുന്നു. ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യൻ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കറൻസികളുടെ എല്ലാ സീരീസും പിൻവലിക്കാൻ അധികാരമുണ്ട്. കേന്ദ്രം റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും നോട്ട് നിരോധനം ശരിവെച്ച ഭൂരിപക്ഷ വിധിയിൽ പറയുന്നു.

എന്നാൽ സഹ ജഡ്ജിമാരോട് താൻ യോജിക്കുന്നുവെന്നും എന്നാൽ തന്റെ വാദങ്ങൾ വ്യത്യസ്തമാണെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന പറഞ്ഞു. കേന്ദ്രസർക്കാരിന് നോട്ട് നിരോധിക്കാൻ അധികാരമില്ലെന്ന് നാഗരത്‌ന പറഞ്ഞു. നിരോധനം നിയമനിർമ്മാണത്തിലൂടെ വേണമെന്നായിരുന്നു ബിവി നാഗരത്‌ന അഭിപ്രായപ്പെട്ടത്. നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്തുള്ള 58 ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...