സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ബംഗാൾഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ലാദേശിൽ തീരം തൊടും. ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്തിനിടയിൽ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ഈ പ്രീ മൺസൂൺ സീസണിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റായ റെമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രി പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങൾക്കിടയിൽ തീരം തൊടാൻ സാധ്യതയുണ്ട്. തീരദേശ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പശ്ചിമ ബംഗാളിലും വടക്കൻ ഒഡീഷയിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കും.
റെമാൽ മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ വടക്കോട്ട് നീങ്ങി, ഖേപുപാറയിൽ നിന്ന് 260 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറായി (ബംഗ്ലാദേശ്), മംഗ്ലയിൽ നിന്ന് 310 കിലോമീറ്റർ തെക്ക് (ബംഗ്ലാദേശ്), 240 കിലോമീറ്റർ തെക്ക് കേന്ദ്രീകരിച്ച് കിടക്കുന്നതായി ഐഎംഡി പറഞ്ഞു. -സാഗർ ദ്വീപുകളുടെ തെക്കുകിഴക്കും (പശ്ചിമ ബംഗാൾ) കാനിംഗിൻ്റെ തെക്ക്-തെക്കുകിഴക്കും (പശ്ചിമ ബംഗാൾ).
എന്നാൽ കേരള തീരത്തെ ബാധിക്കാത്തതിനാൽ സംസ്ഥാനത്ത് മുന്നറിയിപ്പുകളൊന്നുമില്ല. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. ദേശീയ ദുരന്ത നിവാരണ സേന 12 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും രക്ഷാ-ദുരിതാശ്വാസ സംഘങ്ങളും സജ്ജരാണ്.