ഞെട്ടലുണ്ടാക്കി തിരുപ്പതിയിലെ ദുരന്തം, ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നെന്ന് തിരുപ്പതി ദേവസ്വം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ദ്വാര ദർശന ടിക്കറ്റിംഗ് കേന്ദ്രത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. തീർത്ഥാടകർക്കുള്ള പ്രത്യേക സന്ദർശനമായ വൈകുണ്ഠ ദ്വാര ദർശനത്തിന് ടോക്കൺ ലഭിക്കാൻ നാലായിരത്തിലധികം ആളുകൾ ക്യൂവിൽ നിൽക്കുന്നതിനിടയിലാണ് സംഭവം. എന്നാൽ ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നാണ് ദുരന്തം ഉണ്ടായതെന്ന് തിരുപ്പതി ദേവസ്വം വിശദീകരിച്ചു.

വൈകുണ്ഠ ഏകാദശി ടോക്കൺ വിതരണത്തിന് ഒരു ദിവസം മുമ്പ് അണിനിരക്കാൻ തുടങ്ങിയ ഭക്തരുടെ വൻ തിരക്കാണ് ഇതുവരെ ആറ് പേരുടെ ജീവൻ അപഹരിച്ച സംഭവത്തിന് കാരണമായത്. വ്യാഴാഴ്ച പുലർച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളിൽ കൂപ്പൺ വിതരണം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ ഇന്നലെ രാവിലെ മുതൽ തന്നെ ഇവിടെ ആളുകൾ ക്യൂവിൽ നിൽക്കാനായി എത്തിയിരുന്നു. എന്നാൽ ക്യൂവിലേക്ക് ആരേയും അധികൃതർ കടത്തി വിട്ടിരുന്നില്ല. ഇതിനിടെ ക്യൂവിന് മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു. ഇവരെ പുറത്തേക്ക് കൊണ്ട് പോകാൻ ക്യൂവിന്‍റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറന്നു. ഈ സമയത്ത് ഇവിടേക്ക് ആളുകൾ ഇടിച്ച് കയറുകയായിരുന്നു. ക്യൂ വ്യാഴാഴ്ച മാത്രമേ തുറക്കൂ എന്നതിനാൽ വലിയൊരു ക്യൂ നിയന്ത്രിക്കാൻ ഉള്ള സംവിധാനമോ ആൾബലമോ അപ്പോൾ പൊലീസിന് ഉണ്ടായില്ലെന്നും അധികൃതർ അറിയിച്ചു. ഇതാണ് വലിയ ദുരന്തത്തിന് വഴി വച്ചതെന്ന് ജില്ലാ പൊലീസ് മേധാവിയും തിരുമല തിരുപ്പതി ദേവസ്വം ചെയർമാനും അറിയിച്ചു.

വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച രാവിലെ മുതൽ ടോക്കണുകൾ വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ബൈരാഗി പട്ടേടയിലും എംജിഎം സ്കൂൾ സെൻ്ററിലും നീണ്ട ക്യൂവിൽ ഭക്തർ തടിച്ചുകൂടിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. ഭക്തർക്ക് ടോക്കൺ ലഭിക്കുന്നതിനായി 91 കൗണ്ടറുകൾ തുറന്നിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി പറഞ്ഞു. ജനുവരി 10 ന് ആരംഭിക്കുന്ന 10 ദിവസത്തെ വൈകുണ്ഠ ദ്വാര ദർശനത്തിന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഭക്തരാണ് എത്തിയത്.

ദർശന ടോക്കണുകളോ ടിക്കറ്റുകളോ കൈവശം വച്ചിരിക്കുന്ന ഭക്തരെ മാത്രമേ ടോക്കണിൽ സൂചിപ്പിച്ചിരിക്കുന്ന നിശ്ചിത സമയങ്ങളിൽ ക്യൂവിൽ പ്രവേശിപ്പിക്കൂ എന്ന് ടിടിഡി അറിയിച്ചു. തിരുമലയിലെ പരിമിതമായ താമസസൗകര്യം കണക്കിലെടുത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇഒ) ജെ ശ്യാമള റാവുവാണ് പ്രഖ്യാപനം നടത്തിയത്. ഭക്തർ വൻതോതിൽ എത്തുമെന്ന് പ്രതീക്ഷിച്ച്, തിരുപ്പതിയിലും തിരുമലയിലുമായി മൂവായിരത്തോളം പോലീസുകാരെയും തിരുപ്പതിയിൽ 1,200 ഉം തിരുമലയിൽ 1,800 പോലീസുകാരെയും വിന്യസിച്ചതായി ക്ഷേത്രം അധികൃതർ പ്രഖ്യാപിച്ചിരുന്നു.

മഹാമാഘ ഉത്സവം; തിരുനാവായയിലേക്ക് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

തിരുനാവായ മഹാമാഘ ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നോർത്തേൺ റെയിൽവേ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്നാണ് എറണാകുളം വരെ സർവീസുകൾ നടത്തുന്നത്. വാരണാസി – എറണാകുളം...

പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടൻ മമ്മൂട്ടിയെയും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, സുപ്രീം...

ശശി തരൂർ ഇടതുപക്ഷത്തേക്കോ? ദുബായിൽ നിർണ്ണായക ചർച്ചകൾ നടക്കുമെന്ന് റിപ്പോർട്ട്

കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായ ശശി തരൂർ എംപി ഇടതുപാളയത്തിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. നിലവിൽ ദുബായിലുള്ള തരൂർ, ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ള ഒരു പ്രമുഖ വ്യവസായി മുഖേന നിർണ്ണായക ചർച്ചകൾ...

ധർമ്മേന്ദ്രയ്ക്കും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ

സുപ്രീം കോടതി മുൻ ജസ്റ്റിസ് കെടി തോമസിനും ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ നൽകുക. പ്രശസ്ത വയലിനിസറ്റ് എൻ....

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി നാരായണന് പത്മവിഭൂഷൺ

മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ പി നാരായണന് പത്മവിഭൂഷൺ. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ പി നാരായണൻ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ദേശീയ...

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ

അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്റെ ഉന്നത ബഹുമതിയായ പത്മവിഭൂഷൺ. മരണാനന്തര ബഹുമതിയായിയായാണ് പത്മപുരസ്കാരം. വിഎസിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിൽ സന്തോഷമെന്ന് മകൻ അരുൺകുമാർ പ്രതികരിച്ചു.

പ്രകൃതി സംരക്ഷണത്തിന് ഉത്തമ ഉദാഹരണം; ദേവകിയമ്മയ്ക്ക് പത്മശ്രീ

പ്രകൃതിയെ ചേർത്തു പിടിക്കുന്ന ദേവകി അമ്മയ്ക്ക് പത്മശ്രീ. പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃക സമ്മാനിച്ച ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് ഇക്കുറി പത്മശ്രീ. 91-ാം വയസിലും പ്രകൃതിയെ ചേർത്തു...

ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുമെന്ന് സൂചന നൽകി അമേരിക്ക

റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുമെന്ന് സൂചന നൽകി അമേരിക്ക. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട്...