കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി വരുന്നത്. നിയമ-നീതി വകുപ്പ് സഹമന്ത്രിയായ എസ് പി സിംഗ് ബാഗേലിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയാക്കി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശപ്രകാരം, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകള്‍ പുനക്രമീകരിച്ചതായി രാഷ്ട്രപതിഭവന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു