സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഗണേഷ് കുമാർ 10 ദിവസത്തേക്ക് നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി വിധി പറയാൻ മാറ്റി. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതിയിൽ വാദിച്ചു.
സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ നേരിട്ട് ഹാജരാകാനുള്ള സമന്‍സിനെതിരെയാണ് കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഹര്‍ജി നല്‍കിയത്. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേഷ് കുമാറിന് ഇതില്‍ പങ്കുണ്ടെന്നുമാണ് പരാതിക്കാര്‍ കീഴ്കോടതിയെ അറിയിച്ചത്.