ബിജെപിയില്‍ ഭിന്നതയില്ലെന്നും പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു. പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ശോഭാ സുരേന്ദ്രൻ കൺവെൻഷന് എത്തുമോയെന്ന ചോദ്യത്തോടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
അതെസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപി തീവ്രശ്രമം തുടങ്ങി. മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു.